മുംബയ് : കരുതൽ ധനശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രസർക്കാരിന് നൽകാൻ ആർ.ബി.ഐ തയ്യാറെടുക്കുന്നു. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന എന്ന റിപ്പോർട്ടുകൾക്കിടെയാണ് ആർ.ബി.ഐയുടെ നിർണായക നീക്കം. ബിമൽ ജെലാൻ കമ്മറ്റി റിപ്പോർട്ട് അംഗീകരിച്ചാണ് ആർ.ബി.ഐ നടപടി.
ഘട്ടം ഘട്ടമായി തുക കൈമാറാനാണ് റിസർവ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. കരുതൽ ധനം കൈമാറുന്നതിൽ മുൻ ആർ.ബി.ഐ ഗവർണർ ഊർജിത് പട്ടേലും സർക്കാരും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. രണ്ട് വർഷമായി സർക്കാരും റിസർവ് ബാങ്കും തമ്മിൽ ഇതു സംബന്ധിച്ച് വലിയ തർക്കം നിലനിന്നിരുന്നു. കരുതൽ ധനശേഖരത്തിൽ നിന്ന് തുകയെടുത്ത് ധനക്കമ്മി കുറയ്ക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് നീക്കം.
കരുതൽ ധനശേഖരം കൈമാറുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനായി ആർ.ബി.ഐ യോഗം ചേർന്നാണ് സാമ്പത്തിക വിദഗ്ദ്ധനായ ബിമൽ ജെലാൻ കമ്മിറ്റിയെ നിയോഗിച്ചത് .