onam
ONAM

കൊച്ചി: ഓണം ഓഫറുകളുമായി ബ്രാൻഡഡ് കമ്പനികളുടെ ഉത്പന്നങ്ങൾ ഒരു കുടകീഴിൽ അണിനിരത്തികൊണ്ട് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ഹോംമേക്കേഴ്‌സ് ഫെസ്റ്റ് ആരംഭിച്ചു. രാവിലെ 11 മുതൽ വൈകിട്ട് 8.30 വരെയാണ് ഓണം ട്രേഡ്‌ഫെയറിന്റെ ഹോംമേക്കേഴ്‌സ് ഫെസ്റ്റ്. ഉപ്പേരി മുതല്‍ വുഡ് ഫർണീച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മേളയിലുണ്ട്. പ്രവേശനം സൗജന്യമാണ്.

പന്തൽ ട്രേഡ് ഫെയർ അസോസിയേഷന്റെ (പി.ടി.എഫ്. എ) നേതൃത്വത്തിൽ നടക്കുന്ന 19-ാമത് ഫെസ്റ്റാണിത്. ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ഭാരവാഹികളായ എൽ. മണി, മിഥുൻ, മഹേഷ്, പി.ജി. വിനു പി.ജി എന്നിവർ പങ്കെടുത്തു. ഫെസ്റ്റിൽ 120 ഓളം കമ്പനികളാണ് പങ്കാളികളാകുന്നത്. കയർ ബോർഡ്, എച്ച്.എൽ.എൽ., ജി.ആർ.ബി ഡയറീസ്, പാർലെ, ഹെർക്കുലീസ് ഫിറ്റ്‌നസ് ഉപകരണങ്ങൾ, കോൾഗേറ്റ് മെഡിമിക്‌സ്, ഈസ്‌റ്റേൺ, സൈക്കിൾ ബ്രാൻഡ് അഗർബത്തീസ്, അമൃതാജ്ഞൻ തുടങ്ങിയ കമ്പനികളാണ് മേളയിലുള്ളത്.