kids-corner

പാരിസ്: ആടിന് ഫ്ര‌ഞ്ചിൽ പറയുന്ന പേരെന്ത്? എന്ന ചോദ്യത്തിന് 15കാരന്റെ ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ചോദ്യപ്പേപ്പറിൽ മൃഗങ്ങളുടെ ചിത്രത്തിന് താഴെ ഫ്രഞ്ച് ഭാഷയിൽ പറയുന്ന പേരാണ് ചോദിച്ചത്. എന്നാൽ 15 കാരനായ അഹമദ് നബിൽ ഉത്തരം തെറ്റിക്കുക മാത്രമല്ല അധ്യാപകരെയപ്പോലും അമ്പരപ്പിക്കുകയും ചെയ്തു. ആ ഒരു മാർക്കിന്റെ കുറവിൽ നബിൽ പരീക്ഷയിൽ പരാജയപ്പെടുകയും ചെയ്തു.

ചോദ്യങ്ങളിൽ ഒന്നായ ആടിന് ഫ്രഞ്ചിൽ പറയുന്ന പേരായിരുന്നു ചോദിച്ചത്. അതിന് ഉത്തരമായി 'ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാൽ നബിൽ എഴുതിയത്. എന്നാൽ ടീച്ചർ‌ ഉത്തരത്തിന് തെറ്റിടുകയും ചെയ്തു.ഉത്തരമെഴുതിയതിന്റെ കാരണം നബിൽ വെളിപ്പെടുത്തി രംഗത്തെത്തി. പരീക്ഷ കടുപ്പമായിരുന്നതിനാൽ ആടിന് ഫ്രഞ്ചിൽ എന്താണ് പറയുക എന്ന് അറിയില്ലായിരുന്നു. എന്നാൽ ഉത്തര പേപ്പറിൽ കോളം ഒഴിഞ്ഞിരിക്കുന്നത് തന്റെ കൂട്ടുകാർ കണ്ടാൽ കളിയാക്കുമെന്ന് ഭയന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേര് എഴുതി വച്ചത്.

മാത്രമല്ല ഇതേ പരീക്ഷയ്ക്ക് മറ്റൊരു ചോദ്യത്തിന് നബിൽ മെസുറ്റ് ഓസിലിന്റെ പേരും ഉത്തരമായി എഴുതി വച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ തന്റെ ഇഷ്ട താരങ്ങളുടെ പേരുകൾ പരീക്ഷാ പേപ്പറിൽ എഴുതി വയ്ക്കുമെന്ന് നബിൽ പറയുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനാണെങ്കിലും മാഞ്ചസ്റ്റർ യുനൈറ്റഡിനോടാണ് നബിലിന് കൂടുതൽ ഇഷ്ടം.

kids-corner

kids-corner