relationship-

ലൈംഗിക ബന്ധത്തിന് ശേഷം പലരും പല രീതിയിലാണ് പെരുമാറുന്നത്.ലൈംഗിക ബന്ധത്തിന് ശേഷം പലരും കുളിക്കാറുണ്ട്. ഇത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് വൃത്തിയും. എന്നാൽ ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് വിദഗദ്ധാഭിപ്രായം.

ചിലപ്പോൾ ആരോഗ്യത്തേക്കാൾ ചില കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതായി വരും. സെക്‌സിന് ശേഷം പങ്കാളികള്‍ ചെയ്യാന്‍ പാടില്ലാത്തതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ ഇവയാണ്.


പലപ്പോഴും സെക്‌സ് വൃത്തിയുടെ കാര്യത്തിലും മുന്നിൽ നില്‍ക്കുന്നതാണ്. സോപ്പ് തേച്ചുള്ള കുളി സെക്‌സിന് ശേഷം വേണം എന്ന് ശാഠ്യം പിടിക്കുന്നത് പലപ്പോഴും നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കുകയാണ് ചെയ്യുന്നത്. സോപ്പ് തേച്ചുള്ള കുളി ശരീരത്തെ ശുദ്ധമാക്കുമെങ്കിലും ഇത് അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. കാരണം ലൈെഗികബന്ധത്തിന് ശേഷം ശേഷം പങ്കാളികളുടെ ലൈംഗികാവയവങ്ങൾ അല്‍പം വികസിച്ച നിലയിൽ ആയിരിക്കും. അതുകൊണ്ട് തന്നെ സോപ്പ് തേച്ച് കുളിക്കുന്നത് സോപ്പിലെ കെമിക്കലുകളിൽ നിന്ന് അസ്വസ്ഥത ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് സോപ്പ് തേച്ച് കുളിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വൃത്തിവേണമെന്ന് ശാഠ്യമാമെങ്കിൽ വെള്ളത്തിൽ കുളിക്കാൻ ശ്രദ്ധിക്കണം.

സെക്‌സിന് ശേഷം ചൂടുവെള്ളത്തിഷ കുളിക്കുന്നതും നല്ലതല്ല. പ്രത്യേകിച്ച് സ്ത്രീകളിലാണ് ഇത് മൂലം അസ്വസ്ഥത വർദ്ധിക്കുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം കുളി വേണ്ട എന്നതാണ് ശരിയായ രീതി. എന്നാൽ ലൈംഗികാവയവങ്ങൾ വൃത്തിയാക്കുന്നതിന് ടവ്വലോ, ടിഷ്യൂവോ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ചൂടുവെള്ളത്തിലെ കുളി പലപ്പോഴും ചർമ്മത്തിൽ അണുബാധ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്.

ടിഷ്യൂ ഉപയോഗിക്കുമ്പോൾ ഒരു കാരണവശാലും നനഞ്ഞ ടിഷ്യൂ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ടിഷ്യൂവിൽ ചേർക്കുന്ന സുഗന്ധ വസ്തുക്കൾ പലപ്പോഴും അണുബാധ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്.

ലൈെഗികബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് വളരെയധികം നല്ലതാണ്. ഇത് അണുബാധകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. മാത്രമല്ല ഇത് നിങ്ങളുടെ ശാരീരിക അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

പുരുഷൻമാർ സെക്‌സിന് ശേഷം ഉറങ്ങുന്നത് പലപ്പോഴും പങ്കാളിയുടെ മാനസിക ഐക്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല കരുതലും സ്‌നേഹവും വേണമെന്ന് ആഗ്രഹിക്കുന്ന സമയങ്ങളിൽ നിങ്ങൾ പെട്ടെന്ന് ഉറക്കത്തിലേക്ക് പോവുന്നത് പങ്കാളിയിൽ മടുപ്പുണ്ടാക്കുന്നുണ്ട്.