തിരുവനന്തപുരം : മലയാളി ഫുട്ബാൾ താരം സി.കെ. വിനീത് ഇൗ സീസൺ ഐ.എസ്.എല്ലിൽ ജംഷഡ്പൂർ എഫ്.സിക്ക് വേണ്ടി കളിക്കും. ക്ളബുമായി വിനീത് കരാർ ഒപ്പിട്ടു. കണ്ണൂരുകാരനായ വിനീത് 203 ക്ളബ് മത്സരങ്ങളിൽ നിന്ന് 53 ഗോളുകൾ നേടിയിട്ടുണ്ട്. നേരത്തെ ഐ.എസ്.എല്ലിൽ കേരള ബ്ളാസ്റ്റേഴ്സിനായി കളിച്ചിരുന്നു.