മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്ക് തകർപ്പൻ വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് റയൽ ബെറ്റിസിനെയാണ് ബാഴ്സലോണ തകർത്തത്. മെസിയുംസുവാരേസും ഇല്ലാതെ ഇറങ്ങിയ ബാഴ്സലോണയ്ക്കുവേണ്ടി പുതിയ താരം അന്റോണിയോ ഗ്രീസ്മാൻ ഇരട്ടഗോളുകൾ നേടി. കാർലോസ് പെരസ്, ജോർഡി ആൽബ, അർട്ടുറോ വിദാൽ എന്നിവർ ഒാരോ ഗോൾ വീതം നേടി. ഇൗ സീസണിൽ അത്ലറ്റിക്കോയിൽ നിന്നെത്തിച്ച ഗ്രീസ്മാൻ ലാലിഗയിൽ ബാഴ്സയ്ക്ക് വേണ്ടി ആദ്യമായാണ് സ്കോർ ചെയ്തത്.