പ്രശസ്ത സംവിധായകൻ ജയരാജിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് വാഗമണ്ണിൽ ആരംഭിച്ചു. കാളിദാസ് ജയറാമാണ് നായകൻ.ഡൽഹി സ്വദേശിയായ കാർത്തികയാണ് നായിക.രൗദ്രം 2018ന് ശേഷം ജയരാജ് ഒരുക്കുന്ന ചിത്രമാണിത്. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കോട്ടയമാണ്.അഭിനന്ദൻ രാമാനുജമാണ് ഛായാഗ്രാഹകൻ.സംഗീതം നിർവഹിക്കുന്നത് സച്ചിൻ ശങ്കർ മന്നത്ത്. രചനയും ജയരാജിന്റേതാണ്.പ്രകൃതി പിക്്ചേഴ്സാണ് നിർമ്മാണം. ഹാപ്പി സർദാറിന് ശേഷം കാളിദാസ് ചെയ്യുന്ന ചിത്രമാണിത്.