ലോകത്തിലെ ആദ്യ നാഗരിക സംസ്കാരമായി കണക്കാക്കപ്പെടുന്ന സംസ്കാരമാണ് മെസപ്പൊട്ടോമിയൻ സംസ്കാരം. രണ്ട് നദികൾക്കിടയിലുള്ള പ്രദേശം എന്നാണ് മെസപ്പൊട്ടോമിയ എന്ന വാക്കിന്റെ അർത്ഥം. യുഫ്രട്ടീസ് - ടൈഗ്രീസ് എന്നീ നദികൾക്കിടയിലാണ് ഈ സംസ്കാരം രൂപം കൊണ്ടത്.
ഇന്നത്തെ ഇറാക്കിൽ നിലനിന്നിരുന്ന സംസ്കാരമായിരുന്നു ഇത്. കൃഷിയായിരുന്നു പ്രധാന തൊഴിൽ. നാഗരികതയുടെ കളിത്തൊട്ടിൽ എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്കാരമാണ് മെസപ്പെട്ടോമിയൻ സംസ്കാരം.
'ഉർ" ആയിരുന്നു പ്രധാന നഗരം. ഇതിനെ ലോകത്തിലെ ആദ്യത്തെ നഗരമായി വിശേഷിപ്പിക്കുന്നു.
മൺപാത്ര നിർമ്മാണം, വസ്ത്ര നിർമ്മാണം എന്നിവയുമുണ്ടായിരുന്നു. കുശവന്റെ ചക്രം ആദ്യമായി ഉപയോഗിച്ചു. ലോകത്ത് ആദ്യമായി എഴുത്ത് വിദ്യ സംഭാവന ചെയ്തത് മെസപ്പൊട്ടോമിയക്കാരായിരുന്നു. ക്യൂണിഫോം ആണിവരുടെ ലിപി. ആദ്യമായി ഈ ലിപി വായിച്ചു മനസിലാക്കിയത് ഹെൻറി നുളിൻസൺ ആണ്. മണ്ണ് കുഴച്ച ചെറിയ ഫലകങ്ങളിലാണ് അവർ എഴുതിയിരുന്നത്. കൂർത്ത മുനയുള്ള എഴുത്താണിയാണ് ഈ ആവശ്യത്തിനായി ഉപയോഗിച്ചത്.
ബാബിലോണിയൻ സംസ്കാരം
സുമേറിയൻ സംസ്കാരം
അസീറിയൻ സംസ്കാരം
അക്കാഡിയൻ സംസ്കാരം
സംഭാവനകൾ
ദിവസത്തെ 24 മണിക്കൂറുകളാക്കി
വിഭജിച്ചു.
കലണ്ടർ കണ്ടുപിടിച്ചു (ചന്ദ്രനെ അടിസ്ഥാനമാക്കി)
മട്ടത്രികോണ സിദ്ധാന്തം
ജ്യാമീതിയ സമ്പ്രദായം
ബാബിലോണിയൻ സാമ്രാജ്യം
മെസപ്പൊട്ടോമിയയിലെ പ്രധാന സാമ്രാജ്യമായിരുന്നു ബി.സി 18 മുതൽ 16 വരെ നിലനിന്നിരുന്ന ബാബിലോണിയൻ സാമ്രാജ്യം. യൂഫ്രട്ടീസ് നദിയുടെ തീരത്തായിരുന്നു തലസ്ഥാന നഗരം. ഹമ്മുറാബി പ്രശസ്തനായ ഭരണാധികാരി. ലോകത്തിലെ ആദ്യ സാമ്രാജ്യമാണിത്. രണ്ടാം ബാബിലോണിയൻ സാമ്രാജ്യത്തിൽ നെപുക് ചനാസർ എന്ന ഭരണാധികാരിയായിരുന്നു. ആടുന്ന പൂന്തോട്ടം നിർമ്മിച്ചത് ഇദ്ദേഹമാണ്.
ഹമ്മുറാബി
ആദ്യ ബാബിലോണിയൻ സാമ്രാജ്യത്തിലെ ഭരണാധികാരി. ലോകത്തിലാദ്യമായി ഒരു നിയമസംഹിത ക്രോഡീകരിച്ചത് ഇദ്ദേഹമാണ്. 'ഹമ്മുറാബിയുടെ നിയമസംഹിത" എന്നാണിതിന്റെ പേര്. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന തത്വം ഹമ്മുറാബിയുടേതാണ്.
ചൈനീസ് സംസ്കാരം
അച്ചടിവിദ്യയാണ് ചൈനീസ് സംസ്കാരത്തിന്റെ മുഖ്യ സംഭാവന. ലോകത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട പുസ്തകം ഹിരാകസൂത്രമാണ്.
ഹൊയാങ് ഹോ നദീതീരത്താണ് ചൈനീസ് സംസ്കാരം ഉടലെടുത്തത്. ഷിങ് രാജവംശമാണ് ആദ്യമായി ചൈന ഭരിച്ച രാജവംശം. ആദ്യത്തെ ചൈനീസ് സാമ്രാജ്യമാണ് ചിൻ.
ഈജിപ്ഷ്യൻ സംസ്കാരം
മെംഫിസായിരുന്നു ഈജിപ്ഷ്യൻ തലസ്ഥാനം. കൃഷി പ്രധാന തൊഴിലാക്കിയ ഇവർ ആട്, നായ, കഴുത എന്നിവയെ ഇണക്കി വളർത്തി. കാള, കലപ്പ എന്നിവ ഉപയോഗിച്ചു.
ഈജിപ്ഷ്യൻ സംസ്കാരത്തെ നൈലിന്റെ ദാനം എന്ന് വിശേഷിപ്പിച്ചത് ഹെറഡോടസ് ആയിരുന്നു. ഏഷ്യാ വൻകരയ്ക്ക് പുറത്ത് സ്ഥിതിചെയ്യുന്ന സംസ്കാരമാണ് ഈജിപ്ഷ്യൻ സംസ്കാരം എന്ന പ്രത്യേകത കൂടിയുണ്ട്.
'ഫറോവ" എന്ന സ്ഥാന നാമമായിരുന്നു രാജാവിന്. ഗിസയിൽ നിർമ്മിച്ച പിരമിഡാണ് ഏറ്റവും വലുത്.
ഹൈറോഗ്ളിഫ്
പരിശുദ്ധമായ എഴുത്ത് എന്നറിയപ്പെടുന്ന ഈ ലിപി ഈജിപ്ഷ്യൻ സംസ്കാരത്തിൽ ഉപയോഗിച്ചിരുന്നു. ചിത്രങ്ങളാണിതിൽ.
ഓരോ ചിത്രത്തെയുമാണ് 'ഗ്ളിഫ്" എന്ന് പറയുന്നത്.
ഷിഹാങ്തി
ചിൻ രാജവംശത്തിലെ ഈ രാജാവാണ് ചൈനയിലെ പ്രശസ്തമായ വൻമതിൽ നിർമ്മിച്ചത്. ഇദ്ദേഹമാണ് ചൈനയിലെ ആദ്യത്തെ ചക്രവർത്തി. ചൈനയിലെ ചന്ദ്രഗുപ്തൻ എന്ന് അറിയപ്പെടുന്നു.
കൃഷി, പട്ടുനെയ്ത്ത്, ആഭരണ നിർമ്മാണം എന്നിവ ഇവർക്ക് വശമായിരുന്നു. ചിൻ, ചൂ, എഗി എന്നിവ പ്രധാന നഗരങ്ങളായിരുന്നു.
അമേരിക്കൻ സംസ്കാരം
മായ, ഉൻക സംസ്കാരങ്ങൾ അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമാണ്.
മായൻ സംസ്കാരം
എ.ഡി. 250 - 900 കാലങ്ങളിൽ നിലനിന്നിരുന്നു. കൃഷി ഉപജീവനമാർഗമാക്കിയ ഇവരാണ് ലോകത്ത് ആദ്യമായി ചോളം കൃഷി ചെയ്തത്. എഴുത്ത് വശമുള്ള ഇവർക്ക് ഹൈറോഗ്ളിഫ് ലിപി അറിയാമായിരുന്നു.
കലണ്ടറിൽ 365 ദിവസങ്ങൾ ക്രോഡീകരിച്ച ഇവരുടെ കലണ്ടർ നിർമ്മിക്കുന്നതിന്റെ അടിസ്ഥാന സംഖ്യ 20 ആയിരുന്നു.
'മിറ്റ്സ് " എന്ന പേരാണ് ഇവരുടെ പിരമിഡിന്. ചിച്ചൻ കൂറ്റ്സ എന്ന നഗരം പ്രസിദ്ധമാണ്. പൗരാണിക സപ്താദ്ഭുതങ്ങളിൽ ഒന്നാണിത്.
ആസ്ടെക്
മെക്സിക്കോയിൽ 1428 മുതൽ 1521 വരെ നിലനിന്ന സംസ്കാരം. ഇവിടെ നിലനിന്നിരുന്ന ടോൾടെക് സംസ്കാരത്തെ തകർത്താണ് ഇവർ സാമ്രാജ്യം സ്ഥാപിച്ചത്. ഇവർക്ക് ഇവരുടേതായ കലണ്ടറുണ്ട്.
ഇൻക സംസ്കാരം
പെറുവിലാണിത് സ്ഥിതിചെയ്യുന്നത്. രാജ്യത്തെ 4 ഭരണ വിഭാഗങ്ങളായി തിരിച്ചിരുന്നു. കൂസ്കോ ആയിരുന്നു തലസ്ഥാനം.
പിതാവ് പുത്രന്മാർക്ക് സ്വത്ത് ഭാഗിച്ചിരുന്നു. നിരവധി ഗോത്രങ്ങൾ ചേർന്ന ഈ സാമ്രാജ്യത്തിൽ കീഴടക്കിയ ജനവിഭാഗങ്ങളെ ഏകോപിപ്പിച്ച് ഭരണം നടത്തിയിരുന്നു.
പ്രകൃതി പ്രതിഭാസങ്ങളെ ആരാധിച്ച ഇവർ മരിച്ചവരെയും ആരാധിച്ചിരുന്നു. മിന്നൽ, മഴവിൽ എന്നിവയെയും ആരാധിച്ച ഇവർ ശവകുടീരങ്ങൾ സൂക്ഷിച്ചു. സൂര്യാരാധനയ്ക്ക് തുടക്കമിട്ടത് രാജാവായ മാങ്കോക കപാക്ക് ആണ്.
കെട്ടുറപ്പുള്ള സൈനിക സേനയായിരുന്നു. പക്ഷേ അപരിഷ്കൃത രീതിയിലുള്ളതായിരുന്നു യുദ്ധം.കളിമൺ ഉപയോഗത്തിലുള്ള കരകൗശല വിദ്യകളിൽ നിപുണയായിരുന്നു. ചെടികൾ, പക്ഷികൾ എന്നിവയുടെ മാതൃകകൾ സ്വർണത്തിലോ വെള്ളിയിലോ ഉണ്ടാക്കി ഉദ്യാനങ്ങൾ അലങ്കരിച്ചിരുന്നു.