isro-

തിരുവനന്തപുരം : ഒമ്പത് കൂറ്റൻ ഗർത്തങ്ങളുടേതടക്കം വ്യക്തമായ ചിത്രങ്ങൾ പകർത്തി ചന്ദ്രയാൻ 2. നിർണായക വിവരങ്ങൾ കണ്ടെത്തിയതായി ഐ.എസ്.ആർ.ഒ വൃത്തങ്ങൾ അറിയിച്ചു. ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് ചന്ദ്രയാൻ 2 പകർത്തിയിരിക്കുന്നത്. പേടകത്തിലെ ഏറ്റവും ആധുനികമായ രണ്ടാം ടെറൈൻ മാപ്പിംഗ് ക്യാമറയാണ് ചിത്രങ്ങളെടുത്തത്. ഉത്തരധ്രുവത്തിന്റെ ചിത്രവും ലഭിച്ചു.

ചന്ദ്രനിൽ പലതും ഇടിച്ചിറങ്ങിയത് കൊണ്ട് വിള്ളലുണ്ടായെന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ഉൽക്കകളോ ഛിന്നഗ്രഹങ്ങളോ ചന്ദ്രനിലോ അതിന്റെ ഉപഗ്രഹത്തിലോ ഇടിച്ചിറങ്ങുമ്പോഴാണ് വിള്ളലുകൾ ഉണ്ടാവുക. നിലവിൽ ചന്ദ്രനെ പ്രദക്ഷിണം ചെയ്ത് കൊണ്ടിരിക്കുകയാണ് ചന്ദ്രയാൻ പേടകം.

isro-

ഉത്തരാർധഗോളത്തിലെ ജാക്സൺ, മിത്ര, മാക്, കൊറോലേവ് എന്നിവയും സമീപത്തുള്ള ചെറുതും വലുതുമായ നിരവധി ഗർത്തങ്ങളും ആദ്യ ചിത്രത്തിലുണ്ട്. കഴിഞ്ഞ ദിവസം 4375 കിലോമീറ്റര്‍ അടുത്തെത്തിയപ്പോഴാണ് പേടകത്തിലെ ക്യാമറ പ്രവർത്തിപ്പിച്ചത്.

കൂടുതൽ ചിത്രങ്ങൾക്ക്

https://bit.ly/2U2rYgj