pinarayi-vijayan

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ബ്രിട്ടനിലും അയർലന്റിലും നിന്ന് 'സംസ്‌കാര' എന്ന ഗ്രൂപ്പ് സംഭാവന നൽകുന്നു. കേരളത്തെ ബാധിച്ച ഭയാനകമായ പ്രളയദുരന്തത്തിന് ഇരയായവർക്ക് സഹായം നൽകാൻ താൽപര്യമുള്ളവരുടെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനും മറ്റുള്ളവരിൽ നിന്നും തുക സ്വീകരിക്കാനും തീരുമാനിച്ചത്.

നമ്മുടെ നാടിന്റെ മനുഷ്യരുടെ പ്രശ്നങ്ങളെ അറിയുകയാണ് ഇന്നത്തെ ആവശ്യമെന്ന് സംസ്‌കാരയുടെ പ്രവർത്തകരായ സംഘാടകർ പറഞ്ഞു.

നോർത്തേൺ അയർലന്റിൽ നിന്നും ജയപ്രകാശ് മറയൂർ, വിനയൻ കുമാരൻ (ബെല്ഫാസ്റ്റ്), റെജി കുരിക്കൾ (പ്രോട്ടാടൌൻ) എന്നിവരും

ബ്രിട്ടനിൽ നിന്നും ലിൻസ് അയ്നാട് (ലിവർപൂള്), ലണ്ടനിൽ നിന്നും മണമ്പൂർ സുരേഷ്, കൌൺസിലർ സുഗതൻ തെക്കെപ്പുര ക്രോയ്ടനിൽ നിന്നും
എക്സ് കൌൺസിലർ രാജേന്ദ്രൻ, അജയൻ, കെ.എം ഹാഷിം, സി.എസ് ജ്യോതി, ട.രാജേന്ദ്രൻ വോക്കിങ്ങിൽ നിന്നും പി.എസ് ഇന്ദുലാൽ തുടങ്ങിയവരാണ് സംസ്‌കാരയുടെ ഈ സംരംഭത്തിനു പിന്നിലുള്ളത്.