online-market-

ബാങ്ക് ഇടപാടുകൾ മുതൽ പച്ചക്കറി വിൽപ്പനവരെ ഡിജിറ്റലായി മാറിയ കാലത്താണ് നമ്മൾ ജീവിക്കുന്നത്. അണുകുടുംബങ്ങൾ മാത്രമുള്ള ലോകത്ത് വെബ്‌സൈറ്റിലൂടെ ഓർഡർ സ്വീകരിച്ച് ഹോംഡെലിവറി നൽകാനായാൽ വൻമുന്നേറ്റമാവും ബിസിനസിൽ നേടാനാവുക. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളുടെ പ്രവർത്തനവിജയം മാതൃകയാക്കാവുന്നതാണ്. എന്നാൽ കൃത്യമായ മുന്നൊരുക്കമുണ്ടെങ്കിൽ മാത്രമേ ഓൺലൈൻ വഴിയുള്ള ബിസിനസിൽ വിജയം കൈവരിക്കാനാവുകയുള്ളു.

ഓൺലൈനായി ബിസിനസ് വളർത്തുവാൻ ആദ്യം വേണ്ടത് ഒരു വെബ്‌സൈറ്റാണ്. ഇതിലൂടെ കൂടുതൽ കസ്റ്റമേഴ്സിലേക്കെത്തുവാൻ സാദ്ധ്യമാവും. സെർച്ച് എൻഞ്ചിനായ ഗൂഗിൾ വഴിയാണ് സാധാരണയായി ഇന്ത്യയിൽ ആളുകൾ നെറ്റിൽ വിവരങ്ങൾ തേടുന്നത്. ഇങ്ങനെ നെറ്റിൽ സെർച്ചുചെയ്യുമ്പോൾ നിങ്ങളുടെ ബിസിനസ് മെച്ചപ്പെടണമെങ്കിൽ സെർച്ച് റിസൾട്ടിൽ അത് മുകളിൽ യൂസറിന് കാണാനാവുന്ന തരച്ചിൽ ആദ്യ പേജിൽ തന്നെ വരണം. ഇങ്ങനെ വരണമെങ്കിൽ വെബ്‌സൈറ്റിന് മികച്ച റാങ്കിംഗ് ആവശ്യമാണ്. വെബ്‌സൈറ്റിന് ഉണ്ടായിരക്കേണ്ട നിരവധി ഘടകങ്ങൾ ഇതിനായി ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

online-market-

സ്പീഡ്
എളുപ്പത്തിൽ വെബ്‌സൈറ്റ് തുറന്ന് പേജ് ലോഡായാൽ മാത്രമേ സന്ദർശകർക്ക് വീണ്ടും ഒരാവശ്യത്തിനായി വെബ്‌സൈറ്റ് സന്ദർശിക്കുവാൻ തോന്നുകയുള്ളൂ. സാധാരണയായി നാലുമുതൽ ഏഴു സെക്കന്റുകൊണ്ട് ലോഡാവുന്ന പേജുകളെയാണ് ഉയർന്ന റാങ്ക് നൽകുന്നത്.

മൊബൈൽ ഫ്രണ്ട്ലി
കാലം മാറിയപ്പോൾ നെറ്റ് സർഫിംഗ് മൊബൈലിലേക്ക് കുടിയേറുന്ന കാഴ്ചയാണ് കാണുന്നത്. ശരീരത്തിലെ ഒരു അവയവം പോലെ മൊബൈൽ ഫോണുകൾ കൂടെയുള്ളപ്പോൾ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് സെർച്ച് ചെയ്യാനൊന്നും കസ്റ്റമേഴ്സ് തയ്യാറായെന്ന് വരില്ല. അതിനാൽ വെബ്‌സൈറ്റ് തയ്യാറാക്കുമ്പോൾ അത് മൊബൈൽ ഫ്രണ്ട്ലിയാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഈ ആവശ്യങ്ങൾ വെബ്‌സൈറ്റ് തയ്യാറാക്കുന്ന കമ്പനിയോട് പറയുകയും വേണം.

online-market-

ലേറ്റായി വരരുത് ലേറ്റസ്റ്റ് ആവുകയും വേണം

വെബ് സൈറ്റ് എപ്പോഴും അപ്‌ഡേറ്റഡ് ആയിരിക്കണം. ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യുന്നത് സൈറ്റിന്റെ പുതുമ നിലനിർത്താൻ സഹായിക്കും.

സത്യസന്ധത കൈവിടരുത്
സൈറ്റിൽ ആകർഷകമായ ഓഫറുകൾ നൽകി ആളുകളെ വിളിച്ചുവരുത്തിയ ശേഷം ഒഴിവുകഴിവു പറയുന്ന രീതികൾ ചില ബിസിനസ് സൈറ്റുകളിൽ പ്രയോഗിക്കപ്പെടുന്ന തന്ത്രമാണ്. അപൂർണമായ വിവരങ്ങൾ നൽകി ഇത്തരത്തിൽ കസ്റ്റമേഴ്സിനെ കബളിപ്പിക്കുന്ന രീതി ഭാവിയിൽ കസ്റ്റമേഴ്സിനെ അകറ്റുവാനും, നെഗറ്റീവ് മൗത്ത് പബ്ളിസിറ്റിക്കും കാരണമായി മാറാം.

online-market-

ആകർഷണീയമാക്കാം

വെബ്‌സൈറ്റ് സന്ദർശിക്കുന്നവരെ കുറച്ചുനേരത്തേയ്‌ക്കെങ്കിലും പിടിച്ചു നിർത്തുന്ന തരത്തിലുള്ള കണ്ടന്റായിരിക്കണം നൽകേണ്ടത്. തലക്കെട്ട് കണ്ട് ആകർഷിച്ചും സൈറ്റ് സന്ദർശിക്കുന്നവർ അതേ വേഗതയിൽ പുറത്തുകടക്കുകയാണെങ്കിൽ (ബൗൺസിംഗ് റേറ്റ്) പേജിന്റെ റാങ്കിനെ അത് ബാധിക്കും. സാധാരണയായി ഇരുപത് മുതൽ മുപ്പത് സെക്കന്റുവരെയെങ്കിലും യൂസർ സൈറ്റിനുള്ളിൽ തുടരുന്നെങ്കിൽ പേജ് റാങ്കിംഗ് ഉയരുവാൻ കാരണമാവും.

തലക്കെട്ടും കീവേർഡ്സും
യൂസറിനെ സൈറ്റലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള തലക്കെട്ടുകളും കീവേർഡുകളും നൽകാൻ ശ്രദ്ധിക്കണം. ഇതുപോലെ കസ്റ്റമേഴ്സ് ഒരു പ്രോഡക്ട് ഏതൊക്കെ തരത്തിൽ സെർച്ചുചെയ്യും എന്ന ഏകദേശ ധാരണ കീവേർഡ്സ് നൽകുന്നയാൾക്ക് ആവശ്യമാണ്.

online-market-

ഫോട്ടോകളും വീഡയോയും
വെബ്‌സൈറ്റിൽ നൽകാനുപയോഗിക്കുന്ന ഫോട്ടോകളും വീഡയോയും മികച്ച റസല്യൂഷനിലുള്ളവയായിരിക്കണം. ഇതുകൂടാതെ കോപ്പിറൈറ്റ്സ് ഉള്ള ചിത്രങ്ങൾ ഉപയോഗിക്കാതെ ഫ്രീ ഇമേജുകളോ, സ്വന്തം പ്രോഡക്ട്സിന്റെ ഫോട്ടോകളോ നൽകുന്നതാവും ഉചിതം