bjp

കോട്ടയം : ഇതുവരെ പാലായിൽ ജയിച്ച് മുന്നിലെത്താത്ത ബി.ജെ.പി ഇക്കുറി ഒരുകാര്യത്തിൽ മുന്നിലെത്തി. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്നേ പ്രചാരണത്തിനായി മതിലുകളെല്ലാം ബുക്ക് ചെയ്ത് സ്വന്തമാക്കി. മറ്റ് മുന്നണികളൊന്നും ഇതുവരെ ബുക്കിംഗ് തുടങ്ങിയിട്ടില്ല. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഭൂരിഭാഗം മതിലുകളും പ്രവർത്തകർ ബുക്ക് ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു കേവലം ഒരു മണിക്കൂറിനകമാണ് ബി.ജെ.പി മതിലുകൾ തേടി ഇറങ്ങിയത്. മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിലെ മതിലുകളെല്ലാം നിമിഷനേരം കൊണ്ടാണ് പ്രവർത്തകർ ബുക്ക് ചെയ്ത് സ്വന്തമാക്കിയത്. ആർ.എസ്.എസ് പ്രവർത്തകരും ബി.ജെ.പിയെ സഹായിക്കുവാനായി ഇറങ്ങിയിരുന്നു. പാലായിലെ തീപാറുന്ന പ്രചരണത്തിന് കേന്ദ്ര നേതാക്കളെ കൊണ്ടുവരുമെന്നാണ് നേതാക്കൾ പറയുന്നത്.

bjp

പി.സി തോമസ് മത്സരിക്കണമെന്ന് ജോർജ്

പാലായിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി പി.സി തോമസ് മത്സരിച്ചാൽ നേട്ടമുണ്ടാക്കാമെന്ന് പി.സി.ജോർജ് എം.എൽ.എ പറഞ്ഞു. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയാകുന്നതാണ് നല്ലത്. പാലായിൽ ജനപക്ഷം സീറ്റ് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.