mukesh

പുതിയ ചിത്രത്തിൽ ഇന്ത്യയുടെ സ്വന്തം സൂപ്പർഹീറോയായ ശക്തിമാനായി എത്താൻ ഒരുങ്ങുകയാണ് നടൻ മുകേഷ്. പ്രിയാ വാര്യരെ രാജ്യാന്തര പ്രശസ്തിയിൽ എത്തിച്ച 'ഒരു അഡാർ ലൗ' എന്ന ചിത്രത്തിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ധമാക്ക'യിലാണ് മുകേഷ് എം.എൽ.എ ഈ വേഷത്തിലെത്തുന്നത്. തൊണ്ണൂറുകളിലെ 'കുട്ടി'കളുടെ ഹീറോയായ ശക്തിമാന്റെ വേഷത്തിൽ മുകേഷ് നിൽക്കുന്ന ചിത്രം ഒമർ ലുലു തന്നെയാണ് ഫേസ്ബുക്ക് വഴി പങ്കുവച്ചത്.ഈ ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്.

'അന്തസുള്ള ശക്തിമാൻ' എന്ന തലകെട്ടോടു കൂടിയാണ് ഒമർ ലുലു ഇ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ ബാലതാരമായി കസറിയ അരുണാണ് 'ധമാക്ക'യിൽ നായകവേഷം കൈകാര്യം ചെയ്യുന്നത്. ധർമ്മജൻ ബോൾഗാട്ടി, ഗണപതി, ബാലു വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാനം വേഷണങ്ങൾ ചെയ്യുന്നു. ഒമർ ലുലുവിന്റെ നാലാമത്തെ ചിത്രമാണ് 'ധമാക്ക'. മുൻ ചിത്രമായ 'ഒരു അഡാർ ലൗ'വിന് പ്രേക്ഷകരിൽ നിന്നും നല്ല അഭിപ്രായം നേടാൻ സാധിച്ചില്ലെങ്കിലും ചിത്രത്തിലെ അഭിനേതാക്കളായ, പ്രിയ വാര്യർ, നൂറിൻ ഷെരീഫ്, മുഹമ്മദ് റോഷൻ എന്നിവർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.