news

1. കെവിന്‍ വധ കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് കോടതി നിരീക്ഷണം. പ്രതികള്‍ക്ക് 40,000 രൂപ പിഴയും ശിക്ഷ. പ്രതികള്‍ ഒരു ലക്ഷം രൂപ സാക്ഷി അനീഷിന് നഷ്ട പരിഹാരം നല്‍കണം. ബാക്കി തുക കെവിന്റെ കുടുംബത്തിനും നീനുവിനും തുല്യമായി വീതിച്ച് നല്‍കണം. പ്രതികള്‍ മുമ്പ് ക്രമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലാ എന്നുള്ളതും പ്രതികളുടെ പ്രായവും കണക്കില്‍ എടുത്താണ് വധശിക്ഷ നല്‍കാതിരുന്നത് എന്ന് പ്രോസിക്യൂട്ടര്‍.




2. അതേസമയം, പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹമായ ശിക്ഷ എന്ന് കെവിന്റെ പിതാവ് ജോസഫ്. പ്രധാന പ്രതികള്‍ക്ക് വധ ശിക്ഷ ലഭിക്കേണ്ടിയിരുന്നു. കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിച്ച ജോസഫ്, നീനുവിന്റെ പിതാവ് ചാക്കോയെ വെറുതെ വിട്ടതിന് എതിരെ നിയമ നടപടിക്ക് പോകും എന്നും കൂട്ടിച്ചേര്‍ത്തു. മാദ്ധ്യമങ്ങളോട് ആയിരുന്നു ജോസഫിന്റെ പ്രതികരണം. കേരളത്തിലെ ആദ്യ ദുരഭിമാന കൊലയാണിത്. നീനുവിന്റെ സഹോദരന്‍ അടക്കം കേസില്‍ പത്ത് പ്രതികളാണ് ഉള്ളത്. കെവിന്റെ ഭാര്യയും കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ സഹോദരിയും ആയ നീനുവിന്റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്ക് എതിരെയുള്ള നിര്‍ണായക തെളിവായത്. കൊലയ്ക്ക് കാരണം ദുരഭിമാനം ആണെന്നും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നും നീനു കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
3. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും എതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. സമ്പദ്ഘടനയെ കുറിച്ച് ഇരുവര്‍ക്കും ധാരണ ഇല്ല എന്ന് രാഹുലിന്റെ പരാമര്‍ശം. ആര്‍.ബി.ഐയില്‍ നിന്ന് കരുതല്‍ ധനം വാങ്ങാനുള്ള നടപടിക്ക് എതിരെയും രാഹുലിന്റെ വിമര്‍ശനം. നീക്കിയിരിപ്പ് തുക വാങ്ങാനുള്ള തീരുമാനം, വെടിയുണ്ട ഏറ്റ മുറിവിന് ബാന്‍ഡ് എയ്ഡ് വെയ്ക്കുന്നതിന് തുല്യം എന്ന് രാഹുലിന്റെ പരിഹാസം.
4. പ്രതികരണവും ആയി രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയത്, ആര്‍.ബി.ഐയുടെ നീക്കിയിരിപ്പില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സക്കാരിന് കൈമാറണം എന്ന ബിമല്‍ ജലാന്‍ സമിതിയുടെ ശുപാര്‍ശ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ചതിന് പിന്നാലെ. പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ആര്‍.ബി.ഐയുടെ കരുതല്‍ ധനം പിടിച്ചെടുക്കാന്‍ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്നുള്ള ആചാര്യയുടെ അഭിപ്രായത്തോടെ സര്‍ക്കാര്‍ പിന്മാറുക ആയിരുന്നു.
5. മോദി അനുകൂല പ്രസ്ഥാവനയില്‍ ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും. പ്രസ്ഥാവന തിരുത്താന്‍ ശശി തരൂര്‍ തയ്യാറാകാതതില്‍ നേതാക്കള്‍ക്ക് കടുത്ത അതൃപ്തി. തരൂരിന്റെ നടപടി തെറ്റാണെന്നും പ്രസ്താവന തിരുത്താന്‍ ശശി തരൂര്‍ തയ്യാര്‍ ആകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് തരൂര്‍. തരൂരിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍ നടപടിയിലേക്ക് കടക്കും.
6. മോദിയെ ദുഷ്ടനെന്ന് ചിത്രീകരിക്കുന്നത് നല്ലതല്ല. മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യത ഉണ്ടാകില്ല എന്നതായിരുന്നു വിവാദങ്ങള്‍ക്ക് വഴി വച്ച തരൂരിന്റെ പ്രസ്ഥാവന. കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരെ രംഗത്ത് എത്തിയതോടെ തന്നോളം മോദിയെ വിമര്‍ശിച്ച മറ്റാരും ഉണ്ടാകില്ല എന്നും പ്രസ്താവന തിരുത്തേണ്ട ഒരു കാര്യവും ഇല്ലെന്നും തരൂരും നിലപാട് വ്യക്തമാക്കി. തരൂരിന് എതിരെ നടപടി ആവശ്യം ശക്തം ആയതോടെ ആണ് വിശദീകരണം ചോദിക്കാന്‍ കെ.പി.സി.സി തീരുമാനിച്ചത്.
7. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയി പ്രഥമ പരിഗണന നിഷ ജോസ് കെ.മാണിക്ക്. എതിര്‍പ്പ് രൂക്ഷമായാല്‍ മാത്രം മറ്റ് പേരുകള്‍ പരിഗണിച്ചാല്‍ മതിയെന്ന് ജോസ്.കെ മാണി വിഭാഗം. എന്നാല്‍ ഏക പക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ആകില്ല എന്ന നിലപാടില്‍ ഉറച്ച് പി.ജെ ജോസഫ്.
8. അതേസമയം, എന്‍.സി.പിയുടെ നേതൃയോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും എന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. എല്‍.ഡി.എഫ് നേതൃത്വവും ആയി ചര്‍ച്ച ചെയ്ത് നാളെ വൈകുന്നേരം സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിക്കും. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ആകും. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും പ്രതിഫലിക്കും എന്നും എ.കെ ശശീന്ദ്രന്‍.
9. പാലാ ഉപ തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. വൈകീട്ട് ഏഴ് മണിക്ക് ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ കോട്ടയം ഡി.സി.സി.യിലാണ് യോഗം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി യോഗം ചര്‍ച്ച ചെയ്യും. പാലാ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മില്‍ നില നില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു സമിതിയേയും യോഗം ചുമതലപ്പെടുത്തും
10. സംസ്ഥാനത്ത് ചില ജില്ലകളില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഒഡിഷയില്‍ കരയില്‍ അന്തരീക്ഷച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. 28 ന് ബംഗാള്‍ ഉള്‍ക്കടലിലും ചുഴി രൂപപ്പെട്ടേക്കാം. ഇത് പടിഞ്ഞാറന്‍ കാറ്റിനെ ശക്തി പെടുത്തുന്നതിനാല്‍ കേരളത്തില്‍ മഴയ്ക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പാള്‍ ഉള്ളത്