bjp-leader

ദിസ്‌പൂർ: പുല്ലാങ്കുഴൽ വായിക്കുമ്പോൾ പശുക്കൾ കൂടുതൽ പാൽ തരുമെന്ന് അസമിലെ ബി.ജെ.പി നേതാവ് ദിലീപ് കുമാർ പോൾ. സിൽ‌ചാറിൽ നിന്ന് രണ്ടുതവണ എം‌എൽ‌എ ആയ വ്യക്തിയാണ് ദിലീപ്. ശ്രീകൃഷ്ണൻ ഉപയോഗിച്ചിരുന്നതുപോലെ ഒരു പ്രത്യേക രാഗത്തിൽ പുല്ലാങ്കുഴൽ വായിക്കുകയാണെങ്കിൽ പാലിന്റെ അളവ് ഇരട്ടിയായി വർദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'ശ്രീകൃഷ്ണൻ ഉപയോഗിച്ചിരുന്ന ഒരു പ്രത്യേക രാഗത്തിൽ നമുക്ക് പുല്ലാങ്കുഴൽ വായിക്കാൻ സാധിക്കുമെങ്കിൽ പാലിന്റെ അളവ് ഇരട്ടിയിൽ കൂടുതൽ വർദ്ധിക്കുന്നുവെന്ന് ആധുനിക ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ട്. ഇതാണ് പുരാതന കാലത്തെ ശാസ്ത്രം. ഞങ്ങൾ ഈ രീതി ആധുനിക കാലത്തേക്ക് തിരികെ കൊണ്ടുവരാൻ പോകുന്നു'-ഞായറാഴ്ച സിൽചാറിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

'ഞാൻ ഒരു ശാസ്ത്രജ്ഞനല്ല, പക്ഷേ ഇന്ത്യൻ പരമ്പരാഗത പഠനത്തിൽ വലിയ അറിവുള്ള എനിക്ക് ഈ അവകാശവാദങ്ങൾ ശരിയാണെന്നും ശാസ്ത്രജ്ഞർ ഇപ്പോൾ ഈ ആശയങ്ങളിൽ വിശ്വസിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും പറയാൻ കഴിയും'-അദ്ദേഹം പറ‌ഞ്ഞു.