ബംഗളുരു: കർണാടകയിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ ബി.ജെ.പി. നേതാവ് ഉപമുഖ്യമന്ത്രിയാകുന്നു. ലക്ഷ്മൺ സവാദി എന്ന പാർട്ടിയുടെ ശക്തനായ നേതാവ് 2012ൽ നിയമസഭയിൽ വച്ച് അശ്‌ളീല വീഡിയോ കണ്ടതിന് വിവാദത്തിൽ പെട്ടയാളാണ്, ഗോവിന്ദ് കാർജോൾ, അശ്വന്ത് നാരായൺ എന്നിവർക്കൊപ്പമാണ് സവാദി യെദ്യൂരപ്പ നയിക്കുന്ന കർണാടക മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിമാരുടെ സ്ഥാനത്തേക്കു എത്തുന്നത്.
2012ലും സവാദിയും മറ്റ് രണ്ട് എം.എൽ.എമാറും വിധാൻസഭയിൽ വച്ച് അശ്‌ളീല വീഡിയോ കാണുകയും അത് വൻ വിവാദമാകുകയും ചെയ്തിരുന്നു. എന്നാൽ തങ്ങൾ വിദ്യാഭ്യാസപരമായി അറിവ് നേടാനാണ് ആ വീഡിയോ കണ്ടതെന്നായിരുന്നു സവാദിയയുടെ വിശദീകരണം. സി.സി പട്ടീൽ, കൃഷ്ണ പാലേമാർ എന്നീ ബി.ജെ.പി എം.എൽ.എമാരായിരുന്നു അന്ന് അശ്‌ളീല വീഡിയോ കാണാൻ സവാദിയയ്ക്ക് കൂട്ട്.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷവും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് സവാദിയാ എത്തുകയായിരുന്നു. സവാദിയയ്ക്ക് ഈ പദവി നൽകിയതിനെതിരെ ബി.ജെ.പിയിൽ മുറുമുറുപ്പുണ്ടായിരുന്നു. എന്നാൽ കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാരിനെ താഴെയിറക്കാൻ പ്രധാന പങ്ക് വഹിച്ചവരിൽ ഒരാൾ ലക്ഷ്മൺ സവാദി ആയിരുന്നു. ഇത് പരിഗണിച്ചാണ് സവാദിക്ക് കർണാടക മന്ത്രിസഭയിൽ മുഖ്യമന്ത്രി യെദ്യൂരപ്പ സ്ഥാനം നൽകിയെതെന്നാണ് കരുതപ്പെടുന്നത്. കർണാടകയിലെ ലിംഗായത്ത് ജാതിവിഭാഗത്തിലെ ശക്തനായ നേതാവ് കൂടിയാണ് സവാദി.