sonakshi-sinha

ബോളിവുഡ് സുന്ദരി സൊനാക്ഷി സിൻഹ എങ്ങനെയാണ് ഇത്രയും കുറഞ്ഞസമയത്തിനുള്ളിൽ 30 കിലോ കുറച്ചതെന്നാണ് ആരാധകരുടെ സംശയം. ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കുന്ന സമയത്ത് താരത്തിന്റെ ശരീര ഭാരം 90 കിലോയായിരുന്നു. ഇതിന്റെ പേരിൽ ഒത്തിരി കളിയാക്കലുകളും സൊനാക്ഷി നേരിട്ടിരുന്നു.

എന്നാൽ ഇപ്പോൾ മെലിഞ്ഞ് പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ് താരം.മെലിയാനായി താൻ ഫോളോ ചെയ്തത് മസിൽമാൻ സൽമാൻ ഖാനെയാണെന്ന് സൊനാക്ഷി പറയുന്നു. സൽമാൻ തന്നെയാണ് അദ്ദേഹത്തിന്റെ സൗന്ദര്യ രഹസ്യം തന്നോട് പറഞ്ഞതെന്നും താരം വെളിപ്പെടുത്തി.

രാവിലെ വെറും വയറ്റിൽ ഒരു കപ്പ് ചൂടുവെള്ളം കഴിച്ചാണ് താരത്തിന്റെ ഒരു ദിവസം ആരംഭിക്കുന്നത്. ശേഷം ലൈമും തേനും കൊഴുപ്പില്ലാത്ത പാലുമൊക്കെ കഴിക്കും. ഉച്ചയ്ക്ക് ചപ്പാത്തി,​ വെജിറ്റബിൾ കറി,​ സാലഡ് എന്നിവയും വൈകീട്ട് ഗ്രീൻ ടീയും,​പഴങ്ങളും കഴിക്കും. രാത്രി ചിക്കനോ മീനോ ഭക്ഷണത്തിൽ ഉൾപ്പെടുത്തും. ഇതിന് പുറമേ നീന്തൽ,​ ഹോട്ട് യോഗ,​ടെന്നീസ് എന്നിവയും ചെയ്തിരുന്നതായി താരം പറയുന്നു.