marriage

ജ്യോതിഷ പ്രകാരം വിവാഹയോഗത്തിന് ഓരോരുത്തർക്കം ഒരു പ്രത്യേക സമയമുണ്ട്. ആ സമയത്തേ അനുയോജ്യമായ വിവാഹം സംഭവിക്കുകയുള്ളു എന്നാണ് വിശ്വാസം. നമ്മുടെ പഴയ തലമുറക്കാരിൽ ഭൂരിഭാഗവും പിണക്കമോ വഴക്കോ കൂടാതെ ഒരുമയോടെയുള്ള ദാമ്പത്യ ജീവിതം നയിച്ചിരുന്നു, അക്കാലത്ത് വിവാഹമോചനങ്ങളും കുറവായിരുന്നു എന്നു കാണാം. ഇതിനുള്ള പ്രധാനകാരണമായി കരുതുന്നത് ദമ്പതികൾ തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു. പുരുഷനേക്കാൾ ഏഴുവയസെങ്കിലും കുറവായിരുന്നു സ്ത്രീയ്ക്ക് ദാമ്പത്യത്തിൽ. ഒരു പെൺകുട്ടിയുടെ അറിവും വിവേകവുമായി താരതമ്യപ്പെടണമെങ്കിൽ കുറഞ്ഞത് ഒരു എട്ടുവയസെങ്കിലും പുരുഷന് ആവശ്യമാണെന്നതാണ് കാരണമായി കരുതിയിരുന്നത്. എന്നാൽ ഇതിനു പുറമേ മറ്റരൊ കാരണം കൂടിയുണ്ട് . അത്തരക്കാർക്കുണ്ടാവുന്ന കുട്ടികൾ ആരോഗ്യവാൻമാരും സൽസ്വഭാവികളായിരിക്കുമെന്ന കാര്യത്തിലും സംശയമില്ല.

കർക്കടകം,കന്നി,കുംഭം,ധനു,മീനമാസത്തിന്റെ ഉത്തരാർദ്ധവും വിവാഹത്തിന് യോഗ്യമായ മാസങ്ങളല്ല. സൂര്യനും ഗർഭധാരണവുമായുള്ള ബന്ധം കണക്കിലെടുത്താണ് വിവാഹത്തിന് ചില മാസങ്ങൾ നിഷ്ദ്ധമാണെന്ന് കണ്ടെത്തിയിട്ടുള്ളത്.മകയിരം, മകം,അത്തം,രോഹിണി,ചോതി,ഉത്രം,ഉത്രാടം,ഉതൃട്ടാതി,മൂലം,അനിഴം,രേവതി എന്നീ നക്ഷത്രങ്ങൾ വിവാഹത്തിന് അത്യുത്തമമാണ്. സന്താനലബ്ദിയും വിവാഹപൊരുത്തവുമായും ബന്ധമുണ്ട്.

ജ്യോതിഷത്തിൽ സൂര്യന് പിതാവിന്റേയും ചന്ദ്രന് മാതാവിന്റെയും സ്ഥാനമാണ് കൽപ്പിച്ചിരിക്കുന്നത്. ദമ്പതികളുടെ ജാതകങ്ങളിൽ സൂര്യനും ചന്ദ്രനും യഥാസ്ഥാനങ്ങളിൽ ബലവാന്മാരായി നിന്നാൽ മാത്രമേ അവർ ബന്ധപ്പെടുമ്പോൾ സന്താനലബ്ദി പ്രാപ്തമാവുകയുള്ളൂ എന്നാണ് ആചാര്യവിധി.

വിവാഹ ജാതകപൊരുത്തങ്ങളിൽ സന്താനലബ്ദി ഉറപ്പുവരുത്താറുണ്ട്. സന്താനയോഗക്കുറവുള്ള ജാതകങ്ങളെ തമ്മിൽ ചേർക്കാറില്ല, ഇനി എത്ര പൊരുത്തമുണ്ടെങ്കിലും സന്താനയോഗം ഇല്ലെന്നാണ് ഫലമെങ്കിൽ ആ വിവാഹത്തിന് ചില ജ്യോതിഷികൾ സമ്മതം മൂളാറില്ല.