woman

മെക്‌സിക്കോ: അപ്പാർട്ട്മെന്റിന്റെ ആറാം നിലയിലെ ബാൽക്കണിയിൽ യോഗാസനം ചെയ്യുന്നതിനിടെ താഴേക്ക് വീണ 23കാരിയായ വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ. മെക്‌സിക്കോയിലെ സാൻ പെഡ്രോയിലാണ് സംഭവം. അലക്‌സാ ടെറാസസ് എന്ന കോളേജ് വിദ്യാർത്ഥിനി വരാന്തയിലെ റെയിലിൽ തൂങ്ങി യോഗ ചെയ്യുന്നതിനിടെ ബാലൻസ് തെറ്റി 80 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ഉടൻതന്നെ ആശുപത്രിയിലെത്തിച്ച് 11 മണിക്കൂർ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. അപകടത്തിൽ കൈയ്യും കാലും ഒടിഞ്ഞിട്ടുണ്ടെന്ന് യുവതിയെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു. കൂടാതെ ഇടുപ്പിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം അപ്പാർട്ട്മെന്റിന്റെ വരാന്തയിലെ റെയിലിൽ തലകീഴായി തൂങ്ങാൻ ശ്രമിക്കുന്ന അലക്‌സയുടെ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഇതിന് മുമ്പും അലക്‌സ ഇത്തരത്തിൽ യോഗ ചെയ്തിട്ടുണ്ടെന്ന് അയൽക്കാർ പറഞ്ഞു.

LLEVA AL EXTREMO
PRÁCTICA DEL YOGA
Al practicar un tipo de yoga al extremo, una joven de San Pedro cayó desde el balcón de su depa a 25 metros de altura.
Alexa Terrazas tiene 110 huesos rotos. Le tienen que reconstruir tobillos, rodillas, cara etc. y no caminará en 3 años. pic.twitter.com/0ftoHPcMCa

— JavoRayado (@javierehdz) August 27, 2019