പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.സി.എ (2015 സ്കീം - റഗുലർ ആൻഡ് സപ്ലിമെന്ററി) പ്രാക്ടിക്കൽ 2019 സെപ്റ്റംബർ 2, 3 തീയതികളിൽ നടത്തും.
പരീക്ഷാഫീസ്
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടം, ഏഴാം സെമസ്റ്റർ ബി.ടെക് ഡിഗ്രി, ഒക്ടോബർ 2019 (2013 സ്കീം - 2013 അഡ്മിഷൻ - സപ്ലിമെന്ററി) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ സെപ്തംബർ 2 വരെയും 150 രൂപ പിഴയോടെ 4 വരെയും 400 രൂപ പിഴയോടെ സെപ്തംബർ 6 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ (പൊളിറ്റിക്കൽ സയൻസ്, ഹിന്ദി), എം.എസ് സി (മാത്തമാറ്റിക്സ്, സുവോളജി) പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് സെപ്തംബർ 7 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും സെപ്തംബർ 7 വരെ അപേക്ഷിക്കാം.
സ്പോട്ട് അഡ്മിഷൻ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ ഒന്നാം വർഷ ബി.ടെക് കോഴ്സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് (ഇ.സി, സി.എസ്, ഐ.ടി ബ്രാഞ്ചുകൾ) സ്പോട്ട് അഡ്മിഷൻ 30, 31 തീയതികളിൽ രാവിലെ 10 മണി മുതൽ കോളേജിൽ നടത്തും.
യു.ജി/പി.ജി പ്രവേശനം: എസ്.സി/എസ്.ടി സീറ്റുകളിലേക്ക് പ്രവേശനം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ന്യൂനപക്ഷപദവിയുളള പിന്നോക്ക സമുദായ കോളേജുകളിലെ ഒഴിവുളള എസ്.സി/എസ്.ടി സീറ്റുകൾ (യു.ജി/പി.ജി) നിയമാനുസൃതം ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാർത്ഥികൾക്ക് മാറ്റി നൽകി പ്രവേശനം നടത്തുന്നു. നിലവിൽ സർവകലാശാല തയാറാക്കി കോളേജുകളിൽ നിലനിൽക്കുന്ന കമ്മ്യൂണിറ്റി റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. റാങ്ക് പട്ടികയിൽ ഉൾപ്പെടാത്തവരെ പരിഗണിക്കില്ല. 30 ന് രാവിലെ 11 മണിക്കു മുൻപ് ബന്ധപ്പെട്ട കോളേജിൽ ഹാജരാകണം. നിശ്ചിത സമയത്തിനകം ഹാജരാകുന്ന കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർത്ഥികളിൽ നിന്നും റാങ്ക് അടിസ്ഥാനമാക്കി പ്രവേശനം നടത്തും. ആൾ സെയിന്റ്സ് കോളേജ് തിരുവനന്തപുരം, സെന്റ് സേവിയേഴ്സ് കോളേജ്, തുമ്പ, തിരുവനന്തപുരം, ക്രിസ്റ്റ്യൻ കോളേജ്, കാട്ടാക്കട, ഇക്ബാൽ കോളേജ്, പെരിങ്ങമല, മന്നാനിയ കോളേജ്, പാങ്ങോട്, എം.എസ്.എം കോളേജ് കായംകുളം, ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊല്ലം, സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമൻ, ആലപ്പുഴ കോളേജുകളിലെ ഒഴിവു വന്ന സീറ്റുകളാണ് ബന്ധപ്പെട്ട റാങ്ക് പട്ടികയിൽ നിന്നും നികത്തുന്നത്. ഒഴിവുകളുടെ വിവരം ബന്ധപ്പെട്ട കോളേജിൽ പ്രസിദ്ധപ്പെടുത്തും. സർവകലാശാലയിലേക്ക് അപേക്ഷകൾ അയയ്ക്കേണ്ടതില്ല.
സീറ്റൊഴിവ്
സർവകലാശാലയുടെ മനഃശാസ്ത്രവിഭാഗത്തോടനുബന്ധിച്ചു പ്രവർത്തിക്കുന്ന സെന്റർ ഫോർ ജെറിയാട്രിക് സ്റ്റഡീസിൽ നടത്തിവരുന്ന ഒരു വർഷ ദൈർഘ്യമുളള പി.ജി ഡിപ്ലോമ കോഴ്സിൽ (P.G.D.C.(G)) 15 സീറ്റുകൾ ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: 9447221421.