കസാൻഡ്ര സിനേഗ, പുരുഷന്മാർക്കുള്ള അമേരിക്കൻ മാസികയായ 'പ്ലേബോയി'യുടെ അറിയപ്പെടുന്ന മോഡലാണ്. അടുത്തിടെയാണ് കസാൻഡ്ര തന്റെ മുപ്പത്തിയാറാം ജന്മദിനം കൊണ്ടാടിയത്. എന്നാൽ കസാൻഡ്ര ജന്മദിനം ആഘോഷിച്ച രീതിയാണ് ഏറ്റവും കൗതുകം ഉണർത്തുന്നത്. തന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'പൂൾ പാർട്ടി' നടത്തിയ കസാൻഡ്ര സ്വിമ്മിങ് പൂളിന് അരികിൽ പ്രത്യക്ഷപ്പെട്ടത് 'ലോകത്തിലെ ഏറ്റവും ചെറിയ ബിക്കിനി'ധരിച്ചുകൊണ്ടാണ്.
ഭാവനയ്ക്ക് ഒന്നും വിട്ടുകൊടുക്കാത്ത മോഡലിന്റെ വസ്ത്രധാരണം നിമിഷനേരം കൊണ്ടാണ് വൈറലായത്. ചിത്രങ്ങൾ കണ്ട കസാൻഡ്രയുടെ ഒരു ഫാനാണ് കസാൻഡ്രയുടെ പിങ്ക് ബിക്കിനിയെ 'ലോകത്തിലെ ഏറ്റവും ചെറുത്' എന്നുവിളിച്ചത്. ബിക്കിനി ധരിച്ചിട്ടുണ്ടെങ്കിലും ശരീരത്തിൽ മറയ്ക്കപ്പെടേണ്ടതൊന്നും കസാൻഡ്ര മറച്ചിട്ടില്ല എന്നതാണ് സത്യം. പിറകിൽ നിന്നും നോക്കുമ്പോൾ പരിപൂർണ നഗ്ന തന്നെയാണ് കസാൻഡ്ര.'cjsparxx' എന്നതാണ് കസാൻഡ്രയുടെ ഇൻസ്റ്റാഗ്രാം നാമം.
കസാൻഡ്രയുടെ ദേഹത്തുള്ള മൂന്ന് പിങ്ക് വസ്ത്രത്തുണ്ടുകൾ സുതാര്യമായ ചരടുകൾ കൊണ്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. കസാൻഡ്രയുടെ ഈ 'ബോൾഡ്' ലുക്കിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ രംഗത്ത് വന്നുവെങ്കിലും കസാൻഡ്രയെ ചെറുതായൊന്ന് കുത്തി നോവിക്കുന്ന കമന്റുകളും ചിത്രങ്ങളുടെ താഴെ ഉണ്ട്. കസാൻഡ്ര 'ബാൻഡ് എയിഡു'കൾ ധരിച്ചാൽ മതിയായിരുന്നു' എന്നും 'ഇത്രയും തുണിയുള്ള വസ്ത്രം കഴുകാൻ പാടുപെടും' എന്നുമൊക്കെയാണ് ചിലരുടെ രസകരമായ കമന്റുകൾ.
Should I get my 1st tattoo? 💜 @sugarthrillz @dollskill
A post shared by CJ Sparxx (@cjdoingthingz) on