പെട്രോളിയം മേഖലയിൽ തനതായ ക്ഷേമനിധി നടപ്പിലാക്കുക, സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കുന്നതിലൂടെയുള്ള തൊഴിൽ നഷ്ടം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ഗ്യാസ് ആൻഡ് പെട്രോൾ പമ്പ് വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ്ണ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു. കുക്കിംഗ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എൻ. ശിവകുമാർ, ജനറൽ സെക്രട്ടറി പി.ജെ ആന്റണി, വി.എസ്. മണി തുടങ്ങിയവർ സമീപം