amitsha

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമാനം പറത്താനുള്ള അവസരം ലഭിക്കുന്നതിവുവേണ്ടി ആൾമാറാട്ടം നടത്തിയ വൈമാനികനെതിരെ അന്വേഷണം ആരംഭിച്ചു. കാർഗിൽ യുദ്ധത്തലടക്കം പങ്കെടുത്ത വിംഗ് കമാൻഡർ ജെ.എസ്. സങ്വാനെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ബി.എസ്.എഫ് പൈലറ്റായിരുന്ന സങ്വാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഇ-മെയിൽ അക്കൗണ്ട് ഉണ്ടാക്കി ആൾമാറാട്ടത്തിലൂടെ അമിത് ഷായുടെ വിമാനം പറത്താൻ അനുമതി നേടിയെന്നാണ് പരാതി. കാർഗിൽ യുദ്ധത്തിലടക്കം പങ്കെടുത്തിട്ടുള്ള പൈലറ്റാണ് സങ്വാൻ.

അമിത് ഷായുടെ വിമാനം പറത്താന്‍ൻ അദ്ദേഹത്തിന് അനുമതി നൽകണമെന്ന് ശുപാർശ ചെയ്ത് ബി.എസ്.എഫിന്റെ എയർ വിംഗിൽ നിന്ന് നിരവധി ഇ-മെയിലുകൽ എൽ ആൻഡ് ടിക്ക് ലഭിച്ചിരുന്നു. വി.ഐ.പി യാത്രകൾക്കായി ബി.എസ്.എഫിന് വിമാനങ്ങൾ എത്തിക്കുന്നത് എൽ ആൻഡ് ടിയാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ശുപാർശയുടെ അടിസ്ഥാനത്തിൽ അമിത് ഷായുടെ വിമാനം പറത്താൻ സങ്വാന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ആൾമാറാട്ടം പുറത്തായത്. വി.ഐ.പി വിമാനം പറത്തുന്നതിനുള്ള മതിയായ യോഗ്യത അദ്ദേഹത്തിനില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വിമാനം പറത്താൻ 1000 മണിക്കൂർ എങ്കിലും പറക്കൽ പരിചയം വേണമെന്നാണ് മാനദണ്ഡം. എന്നാൽ അമിത് ഷായുടെ വിമാനം പറത്താൻ എന്തിനാണ് ആൾ മാറാട്ടം നടത്തിയതെന്ന് വ്യക്തമായിട്ടില്ല.