project-venda

തിരുവനന്തപുരം: പ്രോജക്‌റ്ര് 'വേണ്ട"യുടെ 'നിങ്ങൾ അറിയേണ്ട,​ നിങ്ങളുടെ കൊച്ചി" പുസ്‌തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സാമൂഹിക സംഘടനയായ ഫോർത്ത് വേവ് ഫൗണ്ടേഷന്റെ കീഴിൽ,​ കൗമാരക്കാർക്കിടയിൽ ലഹരിക്കെതിരെ പ്രവർത്തിക്കുന്ന പ്രോജക്‌റ്ര് 'വേണ്ട" (സേ നോ ടു ഡ്രഗ്‌സ്)​ പദ്ധതിയുടെ ഭാഗമാണ് പുസ്‌തകം.

പ്രോജക്‌ട് 'വേണ്ട"യുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന കൂട്ടായ്മകളുടെ സഹായത്താൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുട്ടികളുടെ ജീവിതകഥകളുടെ സമാഹാരമാണ് ഈ പുസ്‌തകം. ഇംഗ്ളണ്ടിലെ കാർഡിഫിൽ നടന്ന വേൾഡ് ഹോംലെസ് ഫുട്‌ബാൾ മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരച്ച് പങ്കെടുത്ത ചെല്ലാനത്തെ യുവാക്കളായ അലൻ സോളമൻ,​ തോമസ് മെയ്‌ജോ എന്നിവർക്ക് നൽകിയാണ് മുഖ്യമന്ത്രി പുസ്‌തകം പ്രകാശനം ചെയ്‌തത്.

സെപ്‌തംബർ 25 മുതൽ 27വരെ കൊച്ചിയിൽ നടക്കുന്ന ആർഫാഡ് - 2019 (ഏഷ്യൻ റീജിയണൽ ഫോറം എഗൈൻസ്‌റ്റ് ഡ്രഗ്‌സ്)​ സമ്മേളനത്തിന് മുന്നോടിയായാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്. 40 രാജ്യങ്ങളിൽ നിന്നായി 120 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ചടങ്ങിൽ ഫോർത്ത് വേവ് ഫൗണ്ടേഷൻ - പ്രോജക്‌റ്ര് 'വേണ്ട" ഡയറക്‌ടർ സി.സി. ജോസഫ്,​ കാറ്റലിസ്‌റ്റുകളായ പി.എസ്. ജിജിൻ,​ സെബാസ്‌‌റ്റ്യൻ ടിജോയി എന്നിവർ സംബന്ധിച്ചു.