bjp

തിരുവനന്തപുരം: ശബരിമലവിഷയത്തിൽ സി.പി.എമ്മിന്റെ കുറ്റസമ്മതം വിശ്വാസികൾ തള്ളുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. പാല ഉപതിരഞ്ഞെടുപ്പിലും ശബരിമല പ്രശ്നം പ്രധാന പ്രചാരണ വിഷയമായിരിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. സി.പി.എം തെറ്റ് സമ്മതിച്ച് വിശ്വാസികളെ തിരിച്ചുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതോടെ എങ്ങിനെ ശബരിമല വിട്ടുകളയാനാകുമെന്ന് ശ്രീധരൻ പിള്ള ചോദിച്ചു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ കേന്ദ്രം ശബരിമല വിഷയത്തിൽ ഇടപെടുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഈ മാസം 30ന് തീരുമാനമെടുക്കുമെന്ന് ശ്രീധരൻ പിള്ള നേരത്തെ അറിയിച്ചിരുന്നു. കോട്ടയം ജില്ലാ പ്രസിഡന്റ് എൻ ഹരിയുടെയും ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ ജി.രാമൻ നായരുടെ പേരും സ്ഥാനാർത്ഥിത്വത്തിനായി പരിഗണിക്കുന്നുണ്ട്. പി.സി.തോമസിന് മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിലും ബി.ജെ.പി വിട്ടുവീഴ്ചക്കില്ലെന്നാണ് സൂചന.