കൊച്ചി: പ്രളയ ബാധിതരായ ഉപഭോക്താക്കളെ സഹായിക്കാനായി ഹ്യുണ്ടായ് 'റിലീഫ് ടാസ്‌ക് ഫോഴ്‌സ്" രൂപീകരിച്ചു. 24 ഫ്ളാറ്റ് ബെഡ് ആൻഡ് ടോയിംഗ് ട്രക്കുകൾ ഉൾപ്പെട്ട എമർജൻസി റോഡ് സൈഡ് അസിസ്‌റ്റൻസ് ടീം ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കും. 70 ടെക്‌നീഷ്യന്മാരുടെ സേവനവുമുണ്ട്.
ടോയിംഗ് വാഹനങ്ങളുടെ സേവനത്തിനായി 0124-4343937/1800-102-4645 എന്ന ടോൾഫ്രീ നമ്പർ ആക്‌ടീവ് ചെയ്‌തിട്ടുണ്ട്. കൂടാതെ, ഫ്ളഡ് ക്ളെയിം സെറ്രിൽമെന്റ് എളുപ്പമാക്കാനായി ഇൻഷ്വറൻസ് കമ്പനികൾ സർവേയേഴ്‌സിന്റെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ കേട് സംഭവിച്ച കാറുകളുടെ റിപ്പയറിംഗിന് പ്രത്യേക ഡിസ്‌കൗണ്ടുകൾ, ഇൻഷ്വറൻസ് ക്ളെയിമിംഗിന്റെ ഡിപ്രീസിയേഷന് 50 ശതമാനം വരെ ഡിസ്‌കൗണ്ട് എന്നിവയും ലഭ്യമാണെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ നാഷണൽ സർവീസ് വൈസ് പ്രസിഡന്റ് എസ്. പുന്നൈവാനം പറഞ്ഞു.