കൊച്ചി: ഏറെക്കാലത്തെ തളർച്ചയ്ക്ക് ശേഷം ഇന്ത്യൻ റുപ്പി ഇന്നലെ ഡോളറിനെതിരെ കുതിച്ചു മുന്നേറി. 54 പൈസ ഉയർന്ന് 71.48ലാണ് വ്യാപാരാന്ത്യം രൂപ. അഞ്ചുമാസത്തിനിടയിലെ ഏറ്റവും മികച്ച കുതിപ്പാണിത്. കരുതൽ ശേഖരത്തിൽ നിന്ന് കേന്ദ്രസർക്കാരിന് 1.76 ലക്ഷം കോടി രൂപ നൽകാനുള്ള റിസർവ് ബാങ്കിന്റെ തീരുമാനമാണ് രൂപയ്ക്ക് നേട്ടമായത്.