കൊച്ചി: മാരുതി സുസുക്കിയുടെ പുത്തൻ മോഡലായ നെക്‌സ എക്‌സ്.എൽ 6 കൊച്ചിയിൽ മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്‌റ്റൻ ഐ.എം. വിജയൻ അവതരിപ്പിച്ചു. പാലാരിവട്ടം പോപ്പുലർ നെക്‌സ ഷോറൂമിൽ നടന്ന ചടങ്ങിൽ മാരുതി സുസുക്കി നെക്‌സ റീജിയണൽ മാനേജർ മുഹമ്മദ് സുഹൈൽ, മുൻ മിസ്‌റ്റർ ഇന്ത്യ അനസ് ഹുസൈൻ, ടിവി താരം അർജുൻ ഗോപാൽ, പോപ്പുലർ നെക്‌സ സെയിൽസ് ഹെഡ് സാബു രാമൻ, നെക്‌സ ബിസിനസ് അരുൺ എബ്രഹാം എന്നിവർ സംബന്ധിച്ചു.
ഫോട്ടോ:
പാലാരിവട്ടം പോപ്പുലർ നെക്‌സയിൽ മാരുതി സുസുക്കിയുടെ പുതിയ നെക്‌സ എക്‌സ്.എൽ 6, മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്‌റ്റൻ ഐ.എം. വിജയൻ അവതരിപ്പിക്കുന്നു. പോപ്പുലർ നെക്‌സ സെയിൽസ് ഹെഡ് സാബു രാമൻ, ടിവി താരം അർജുൻ ഗോപാൽ, മാരുതി സുസുക്കി നെക്‌സ റീജിയണൽ മാനേജർ മുഹമ്മദ് സുഹൈൽ, മുൻ മിസ്‌റ്റർ ഇന്ത്യ അനസ് ഹുസൈൻ, നെക്‌സ ബിസിനസ് അരുൺ എബ്രഹാം എന്നിവർ സമീപം.