melania-trump-
MELANIA TRUMP

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം മാദ്ധ്യമ ശ്രദ്ധ നേടുന്ന കാര്യത്തിൽ പ്രഥമ വനിത മെലാനിയ ട്രംപും ഒട്ടും പിന്നിലല്ല. കഴിഞ്ഞ ദിവസം ജി 7 ഉച്ചകോടിക്കിടെയുള്ള മെലാനിയ ട്രംപിന്റെ ചിത്രവും സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒന്നാണ്. ജി7 ഉച്ചകോടിക്ക് ശേഷം ലോകനേതാക്കളും അവരുടെ പങ്കാളികളും ഒത്തുചേർന്നപ്പോൾ എടുത്ത ഒരു ചിത്രമായിരുന്ന ചർച്ചയായത്. മെലാനിയ ട്രംപ് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ചുംബിക്കുമ്പോൾ സമീപത്ത് തല കുറച്ച് താഴ്ത്തി താഴോട്ട് നോക്കി നില്‍ക്കുന്ന ട്രംപിന്റെചിത്രമായിരുന്നു അത്. ഈ ചിത്രം നിരവധി ട്രോളുകൾക്കാണ് കാരണമായത്. റോയിട്ടേഴ്സും ചിത്രം ട്വീറ്റ് ചെയ്തു.

ട്വിറ്ററിലും ഫേസ്ബുക്കിലും ചിത്രത്തിന്റെ വിവിധ വകഭേദങ്ങൾപ്രത്യക്ഷപ്പെട്ടു. ഇതിന്റെ പരിണതഫലങ്ങൾ അനുഭവിക്കാൻ മെലാനിയ തയ്യാറാണോ എന്ന തരത്തിലായി പലരുടെയും പ്രതികരണം. ഒടുവിൽ നിരവധി ട്രോളുകൾ ഇറങ്ങിയതോടെ വിവാദ ചിത്രത്തിന്റെ പൂർണദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു. കോട്ട് നേരെയാക്കാൻ വേണ്ടി ട്രംപ് തലയൊന്ന് താഴ്ത്തിയപ്പോഴാണ് ഫോട്ടോഗ്രാഫർ പണിയൊപ്പിച്ചത്. പിന്നാലെ ജി 7 ഉച്ചകോടിയിൽ നേതാക്കാന്മാർ ഒത്തുകൂടുന്നതിനിടയിൽ ഷെയ്ക്ക്ഹാൻഡ് നല്‍കുന്നതിന്റെയും ഉപചാരപൂര്‍വം ചുംബിക്കുന്നതിന്റെയും ചേർത്തുപിടിക്കുന്നതിന്റെയും ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോ സി.എൻ.എൻ ട്വിറ്റ് ചെയ്യുകയും ചെയ്തതോടെ ചർച്ചകൾ അവസാനിക്കുകയായിരുന്നു.

First lady Melania Trump kisses Canadian Prime Minister Justin Trudeau during the #G7 family photo as President Trump looks on. More of today’s top photos: https://t.co/xLPy8OSSmW pic.twitter.com/m5285qjAFr

— Reuters Top News (@Reuters) August 26, 2019