imran-khan-

ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള വ്യോമപാതയും റോഡുകളും അടക്കം എല്ലാപാതകളും ഉടൻ അടച്ചുപൂട്ടുമെന്ന് പാകിസ്ഥാന്റെ ഭീഷണി. പാക് മന്ത്രി ഫഹദ് ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്. അപ്ഗാനിസ്ഥാനിലേക്ക് പാകിസ്ഥാനിലൂടെ ഇന്ത്യ നടത്തുന്ന വ്യാപാരം തടയുന്നതടക്കമുള്ളവ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

ഇക്കാര്യത്തിൽ നിയമപരമായ കാര്യങ്ങൾ കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും പാക് മന്ത്രിയുടെ ട്വീറ്റിൽ കുറിക്കുന്നു.

മോദി തുടങ്ങി ഞങ്ങൾ പൂർത്തിയാക്കും എന്ന ടാഗോട് കൂടിയാണ് മന്ത്രിയുടെ ട്വീറ്റ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ രണ്ട് വ്യോമപാതകൾ പാകിസ്ഥാൻ അടച്ചിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് അത് പാകിസ്ഥാൻ നിഷേധിച്ചിരുന്നു.

ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ അടച്ചിട്ട വ്യോമപാത ജൂലായ് 16-നാണ് പാകിസ്താൻ തുറന്നിരുന്നത്.