3

തിരുവനന്തപുരം: തരൂരിനെതിരെ ശക്തമായ ഭാഷയിൽ മറുപടിയുമായി കെ.മുരളീധരൻ വീണ്ടും രംഗത്തെത്തി. കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് മാർക്കിടാൻ തരൂർ ആയിട്ടില്ല. മലയാള പത്രം വായിക്കാത്തത് കൊണ്ടാണ് തരൂർ തന്റെ മടങ്ങി വരവ് അറിയാത്തതെന്നും കെ.മുരളീധരൻ പറഞ്ഞു. പറഞ്ഞതിലെ തെറ്റ് തരൂർ മനസിലാക്കണം. പറഞ്ഞതിൽ തരൂർ ഉറച്ച് നിൽക്കുകയാണെങ്കിൽ നടപടി ആവശ്യപ്പെടും. പാർട്ടി ലേബലിൽ ജയിച്ചെങ്കിൽ പാർട്ടി നയങ്ങളും അനുസരിക്കണം. കോൺഗ്രസിൽ ഇരുന്ന് മോദി സ്തുതി തുടർന്നാൽ പരസ്യമായി ബഹിഷ്‌കരിക്കേണ്ടി വരും. തരൂർ കേരളത്തെ മനസിലാക്കാൻ തുടങ്ങിയിട്ട് എട്ട് വർഷമേ ആയിട്ടുള്ളൂ. അത്‌കൊണ്ടാണ് തന്റെ കോൺഗ്രസ് പാരമ്പര്യത്തെ മനസിലാക്കാത്തത്. കരുണാകരന്റെ കുടുംബം സംഘികളുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

.