gulf-news

ദുബായ്: വീട്ടിലേക്ക് പണം അയച്ച് കോടിശ്വരനായ യുവാവിനെ കുറിച്ചാണ് പ്രവാസികളിൽ ഇപ്പോൾ ചർച്ച. ബംഗ്ലാദേശ് സ്വദേശി അബ്ദുല്ല അൽ അറഫാത് മുഹമ്മദ് മുഹ്സിൻ എന്ന യുവാവിനാണ് ഒറ്റയടിക്ക് കോടീശ്വരനായി മാറിയത്. വീട്ടുചെലവിനായി നാട്ടിലേയ്ക്ക് അയച്ചത് 6,000 ബംഗ്ലാദേശി ടാക്ക (5,000 ഇന്ത്യൻ രൂപ) ആണ്. അൽ അൻസാരി എക്സ്ചേഞ്ച് നറുക്കെടുപ്പിൽ 22 കോടി ബംഗ്ലാദേശ് ടാക്ക (10 ലക്ഷം ദിർഹം, 1.9 കോടി രൂപ) സമ്മാനമായി മുഹമ്മദ് മുഹ്സിന് ലഭിച്ചത്.

മലയാളികളായ സീവായി മുസ്തഫ, അബ്ദുൽ ഹക്കീം എന്നിവർക്ക് ഒരു കിലോഗ്രാം വീതം സ്വർണവും സമ്മാനമായി ലഭിച്ചു. വേനൽക്കാല പ്രമോഷനോടനുബന്ധിച്ച് ചൊവ്വാഴ്ച ദുബായിൽ നടന്ന ആറാമത് വാർഷിക നറുക്കെടുപ്പിലാണ് അബ്ദുല്ല അൽ അറഫാത് മുഹമ്മദ് മുഹ്സിനെ തുണച്ചത്. എക്സ്ചേഞ്ചിന്‍റെ നായിഫ് ശാഖയിൽ നിന്നാണ് ബംഗ്ലാദേശിലെ കുടുംബത്തിന് പണം അയച്ചത്. അബ്ദുല്ല അൽ അറഫാത് മുഹമ്മദ് മുഹ്സിൻ മൊബൈൽ കടയിലാണ് ജോലി ചെയ്യുന്നത്.


കഴിഞ്ഞ ഒൻപത് വർഷമായി യു.എ. ഇയിൽ ജോലി ചെയ്യുകയാണ് മുഹ്സിൻ. കോടികൾ സമ്മാനമായി ലഭിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് മുഹ്സിൻ പറഞ്ഞു. കുറെ കാലമായി ഈ ആഗ്രഹിക്കുന്ന സ്വപ്നങ്ങളുണ്ട്, അവയെല്ലാം സഫലീകരിക്കാൻ ഇൗ പണം ഉപയോഗിക്കും. ഇങ്ങനെയൊരു സമ്മാനം ലഭിച്ചില്ലായിരുന്നുവെങ്കിൽ ആ സ്വപ്നങ്ങളെല്ലാം സ്വപ്നങ്ങളായി തന്നെ അവശേഷിച്ചേനെയെന്നും മുഹ്‍സിൻ പറഞ്ഞു.

Congratulations to Abdullah Al Arafat Mohammed Mohsin from Bangladesh, the Grand Millionaire Draw Winner of Al Ansari Exchange Rewards Summer 2019.
Prize: AED 1000,000#AlAnsariExchangeMillionaire pic.twitter.com/JkTMhrFukO

— Al Ansari Exchange (@AlAnsariEx) August 27, 2019