spice-jet-

അബുദാബി : ഓണം പ്രമാണിച്ച് കൊച്ചിയിൽനിന്നു ദുബായിലേക്കും തിരിച്ചും കൂടുതൽ വിമാനസർവീസുമായി സ്പൈസ് ജെറ്റ് നാല് അധിക വിമാനസർവീസുകളാണ് സ്പൈസ് ജെറ്റ് ഏർപ്പെടുത്തിയത്. സെപ്റ്റംബർ 5, 6, 7, 8 തീയതികളിലായിരിക്കും അധിക സർവീസ്.

5ന് രാവിലെ 5.20ന് നെടുമ്പാശേരിയിൽനിന്ന് പുറപ്പെടുന്ന എസ്.ജി 991 വിമാനം പ്രാദേശിക സമയം രാവിലെ 7.35ന് ദുബായിലെത്തും. തിരിച്ച് 8.30ന് ദുബായിൽനിന്ന് പുറപ്പെടുന്ന എസ്.ജി 992 വിമാനം ഉച്ചയ്ക്ക് 1.55ന് നെടുമ്പാശേരിയിൽ ഇറങ്ങും.

ദുബായ്-കൊച്ചി, ദുബായ്-കോഴിക്കോട് സെക്ടറിൽ സ്പൈസ് ജെറ്റ് പ്രതിദിന സർവീസ് നടത്തുന്നുണ്ട്. ബന്ധുക്കളോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുക്കാൻ പ്രവാസികൾക്ക് അവസരമൊരുക്കാനാണ് അധിക സർവീസ് ഏർപ്പെടുത്തിയതെന്നു സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.

നേരത്തേ എയർഇന്ത്യാ എക്സ്പ്രസ് സെപ്റ്റംബർ 6ന് അബുദാബിയിൽനിന്ന് കൊച്ചിയിലേക്ക് അധിക വിമാന സർവീസ് പ്രഖ്യാപിച്ചിരുന്നു. . വേനൽ അവധിക്ക് നാട്ടിലേക്ക് പോയി തിരിച്ചുവരുന്നവർക്കും അധിക വിമാന സർവീസ് ഗുണം ചെയ്യും.