രാജീവ് രവിയുടെ കമ്മട്ടിപ്പാടം കണ്ടവർക്ക് അനിത എന്ന പെൺകുട്ടിയെയും മറക്കാനാകില്ല. ദുൽക്കറിന്റെ നായികയായ അനിത എന്ന നാടൻ പെൺകുട്ടിയുടെ വേഷത്തിലെത്തിയത് മോഡൽ കൂടിയായ ഷോൺറോമിയായിരുന്നു. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും ഷോൺ അഭിനയിച്ചിരുന്നു. നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ തരംഗമാകുന്നത്.
ഷോണിന്റെ ഗ്ലാമറസായ ചിത്രങ്ങള്‍ കണ്ട്, ഇത് കമ്മട്ടിപ്പാടത്തിലെ അനിത തന്നെയാണോയെന്നാണ് പലരും സംശയിക്കുന്നത്. ചിത്രത്തെ അഭിനന്ദിച്ച് നിരവധിപേർ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഉപദേശവുമായി ചില സദാചാരവാദികളും രംഗത്തെത്തിയിട്ടുണ്ട്. കമ്മട്ടിപ്പാട്ടം റിലീസായതിനു പിന്നാലെ ഷോൺ പോസ്റ്റു ചെയ്ത ചിത്രങ്ങൾ കണ്ടും പലരും നെറ്റി ചുളിച്ചിരുന്നു.