കുഞ്ഞുങ്ങളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ അവരുടെ ജീവൻ തന്നെ നഷ്ടപ്പെടാം. നിരവധി അപകടങ്ങളാണ് ചുറ്റും പതിയിരിക്കുന്നത്. അങ്ങിനെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ഒരു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന കാർ തിരിക്കുമ്പോൾ ഒരു കുഞ്ഞ് കാറിന്റെ സമീപത്തേക്ക് ഒാടിയെത്തുന്നു. എന്നാൽ വണ്ടിയുടെ ഡ്രെെവർ കുഞ്ഞിനെ കാണുന്നുമില്ല. ഡോറിൽ പിടിച്ചു ടയറിന്റെ അടുത്തുകൂടിയുമെല്ലാം കുട്ടി പോകുന്നതായി വിഡിയോയിൽ കാണുന്നുണ്ട്. എന്നാൽ ഇതൊന്നും ഡ്രെെവറുടെ ശ്രദ്ധയിയപെട്ടില്ല. എന്നാൽ ബംമ്പറിന് മുന്നിലെത്തിയ കുട്ടിയെ കാർ തട്ടുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടതോടെ വാഹനം നിർത്തി ഡ്രൈവർ വേഗം പുറത്തിറങ്ങി. അപ്പോഴാണ് വീട്ടുകാരും ഇക്കാര്യം അറിയുന്നത്.