നേവിയിലെ സ്പോർട്സ് ക്വാട്ട എൻട്രി 02/2019 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ കായിക ഇനങ്ങളിൽ മികവ് തെളിയിച്ച അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. ഡയറക്ട് എൻട്രി പെറ്റി ഓഫീസർ, സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്റ്, മെട്രിക് റിക്രൂട്ട്സ് വിഭാഗങ്ങളിലാണ് ഒഴിവുകൾ. അത്ലറ്റിക്സ്, അക്വാറ്റിക്സ്, ബാസ്കറ്റ്ബോൾ, ബോക്സിങ്, ക്രിക്കറ്റ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹാൻഡ്ബോൾ, ഹോക്കി, കബഡി, വോളിബോൾ, വെ്ര്രയ്ലി്ര്രഫിങ്, റസ്ലിങ്, സ്ക്വാഷ്, ബെസ്റ്റ് ഫിസിക്ക്, ഫെൻസിങ്, ഗോൾഫ്, ടെന്നീസ്, കയാക്കിങ് ആൻഡ് കനോയിങ്, റോവിങ്, ഷൂട്ടിങ്, സെയിലിങ് ആൻഡ് വിൻഡ് സർഫിങ് കായിക ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് അപേക്ഷിക്കാം.ശമ്പളം: പരിശീലനകാലയളവിൽ 14,600 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 21,700 43,100 രൂപ നിരക്കിൽ ശമ്പളം ലഭിക്കും.
തിരഞ്ഞെടുപ്പ്: കായികപരിശോധന, വൈദ്യപരിശോധന എന്നിവയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ്.അപേക്ഷ: www.joinindiannavy.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷയുടെ മാതൃക ഉൾപ്പെടുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തെടുക്കാം. അപേക്ഷയും മറ്റ് രേഖകളും അയയ്ക്കേണ്ട വിലാസം:
THE SECRETARY, INDIAN NAVY SPORTS CONTROL BOARD, 7th Floor, Chanakya Bhavan, INTEGRATED HEADQUARTERS, MoD (NAVY), NEW DELHI-110 021. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ആഗസ്റ്റ് 30.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ പ്രോജക്ട് എൻജിനിയർ( മെക്കാനിക്കൽ) 63, പ്രോജക്ട് എൻജിനിയർ (സിവിൽ) 18, പ്രോജക്ട് എൻജിനിയർ (ഇലക്ട്രിക്കൽ) 25, പ്രോജക്ട് എൻജിനിയർ( ഇൻസ്ട്രുമെന്റേഷൻ) 10, റിഫൈനറി എൻജിനിയർ(കെമിക്കൽ) 10, ലോ ഓഫീസർ 4, ക്വാളിറ്റി കൺ ട്രോൾ ഓഫീസർ 20, ഹ്യുമൺ റിസോഴ്സ് ഓഫീസർ 8, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ 6 എന്നിങ്ങനെ ഒഴിവുണ്ട്.
എൻജിനിയർ യോഗ്യത ബന്ധപ്പെ വിഷയത്തിൽ 60 ശതമാനം മാർക്കോടെ എൻജിനിയറിംഗ് ബിരുദം. ലോ ഓഫീസർ യോഗ്യത 60 ശതമാനം മാർക്കോടെ നിയമബിരുദം. ക്വാളിറ്റി കൺട്രോൾ ഓഫീസർ യോഗ്യത 60 ശതമാനം മാർക്കോടെ എംഎസ്സി കെമിസ്ട്രി(അനലിറ്റിക്കൽ/ ഫിസിക്കൽ/ഓർഗാനിക്/ഇൻ ഓർഗാനിക്). എച്ച്ആർ ഓഫീസർ യോഗ്യത എച്ച്ആർ/ പേഴ്സണൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/ സൈക്കോളജി എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ പേഴ്സണൽ മാനേജ്മെന്റ്/എച്ച്ആർ സ്പെഷ്യലൈസേഷനോടെ എംബിഎ. ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ യോഗ്യത ഫയർ എൻജിനിയറിങ്/ഫയർ ആൻഡ് സേഫ്റ്റി എൻജിനിയറിംഗിലോ 60 ശതമാനം മാർക്കോടെ ബിഇ/ ബിടെക്. hindustanpetroleum.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 16.
പോണ്ടിച്ചേരി സർവകലാശാലയിൽ
പോണ്ടിച്ചേരി സർവകലാശാലയിൽ വിവിധ പഠനവകുപ്പുകളിൽ ഫാക്കൽറ്റിയുടെ 179 ഒഴിവുണ്ട്. പ്രൊഫസർ തസ്തികയിൽ 44, അസോസിയറ്റ് പ്രൊഫസർ 68, അസി. പ്രൊഫസർ 67 എന്നിങ്ങനെയാണ് ഒഴിവ്.
തമിഴ്, മാനേജ്മെന്റ് സ്റ്റഡീസ്, എംബിഎ, ഡാറ്റ അനാലിസിസ്, കൊമേഴ്സ്, ഇക്കണോമിക്സ്, ടൂറിസം സ്റ്റഡീസ്, ബാങ്കിങ് ടെക്നോളജി, എംബിഎ ഫിനാൻഷ്യൽ ടെക്നോളജി, ഇന്റർനാഷണൽ ബിസിനസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, എംടെക് അപ്ലൈഡ് മെറ്റീരിയൽസ് ആൻഡ് ഡിവൈസസ്, കെമിസ്ട്രി, എർത്ത് സയൻസ്, എംഎസ്സി അപ്ലൈഡ് ജിയോഫിസ്കിസ്, സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി, കോസ്റ്റൽ ഡിസാസ്റ്റർ മാനേജ്മെന്റ്, ബയോടെക്നോളജി, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി, ബയോ ഇൻഫർമാറ്റിക്സ്, ഇക്കോളജി ആൻഡ് എൻവയോൺമെന്റൽ സയൻസ്, മൈക്രോബയോളജി, ഇംഗ്ലീഷ്. ,ഫ്രഞ്ച്, ഹിന്ദി, സംസ്കൃതം, ഫിലോസഫി, ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ്, പെർഫോമിങ് ആർട്സ്, ആന്ത്രോപോളജി, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ്, സെന്റർ ഫോർ വുമൺ സ്റ്റഡീസ്, സെന്റർഫോർ മാരിടൈം സ്റ്റഡീസ്, സെന്റർ ഫോർ സ്റ്റഡി ഓഫ് സോഷ്യൽ എക്സ്ക്ലൂഷൻ ആൻഡ് ഇൻക്ലൂസീവ് പോളിസി, സോഷ്യൽ വർക്, സോഷ്യോളജി, ഹിസ്റ്ററി, സൗത്ത് ഏഷ്യൻ സ്റ്റഡീസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ഇലക്ട്രോണിക് മീഡിയ ആൻഡ് മാസ് കമ്യൂണിക്കേഷൻ, എജ്യുക്കേഷൻ, നാനോ സയൻസ് ആൻഡ് ടെക്നോളജി, ഗ്രീൻ എനർജി ടെക്നോളജി, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് എൻജിനിയറിങ്, സെന്റർഫോർ പൊല്യൂഷൻ കൺട്രോൾ ആൻഡ് എൻവയോൺമെന്റൽ എൻജിനിയറിങ്, മാനേജ്മെന്റ്/കൊമേഴ്സ്/കംപ്യൂട്ടർ സയൻസ്/ബയോകെമിസ്ട്രി/വിഷ്വൽ കമ്യൂണിക്കേഷൻ, അക്കാദമിക് സ്റ്റാഫ് കോളേജ്, ബയോകെമിസ്ട്രി എന്നീ വകുപ്പുകളിലാണ് ഒഴിവ്.
www.pondiuni.edu.in വഴി ഓൺലൈനായി സെപ്തംബർ ഒമ്പത് വരെ അപേക്ഷിക്കാം.
ടാറ്റ മെമ്മോറിയൽ സെന്റർ
190 ഒഴിവുകൾ
മുംബയ് ടാറ്റ മെമ്മോറിയൽ സെന്ററിന്റെ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ് റിസർച് ആൻഡ് എജ്യൂക്കേഷൻ ഇൻകാൻസറിൽ വിവിധ തസ്തികയിലായി 190 ഒഴിവുകളുണ്ട്. നഴ്സ് തസ്തികയിൽ മാത്രമായി 139 ഒഴിവുകളുണ്ട്. സെപ്റ്റംബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക്:www.actrec.gov.in.
102 ഒഴിവുകൾ
ടാറ്റ മെമ്മോറിയൽ സെന്ററിൽ വിവിധ തസ്തികയിലായി 102 ഒഴിവുകളുണ്ട്.സെപ്തംബർ നാലു വരെ ഒാൺലൈനായി അപേക്ഷിക്കാം.മെഡിക്കൽ ഫിസിസിസ്റ്റ് ഡി, സി, ഒാഫിസർ ഇൻ ചാർജ്(ഡിസ്പെൻസറി), സയന്റിഫിക് ഒാഫിസർ സി(ന്യൂക്ലിയർ മെഡിസിൻ),അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്, നഴ്സ് എ, ബി, സി, സയന്റിഫിക് ഒാഫിസർ എസ്ബി(ബയോമെഡിക്കൽ),സയന്റിഫിക് അസിസ്റ്റന്റ് സി(ന്യൂക്ലിയർ മെഡിസിൻ), സയന്റിഫിക് അസിസ്റ്റന്റ് ബി(ബയോകെമിസ്ട്രി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ഡിപാർട്ട്മെന്റ് ഒാഫ് റേഡിയേഷൻ ഒാങ്കോളജി, പതോളജി, റേഡിയോഡയഗ്നോസിസ്, മൈക്രോബയോളജി), ഫാർമസിസ്റ്റ് ബി, ടെക്നീഷ്യൻ സി(സിഎസ്എസ്ഡി, ഐസിയു, ഒടി, നെറ്റ്വർക്കിങ്), സയന്റിഫിക്ക് അസിസ്റ്റന്റ് സി(നെറ്റ്വർക്ക് അസിസ്റ്റന്റ്) എന്നീ തസ്തികകളിലാണ് ഒഴിവ്.വിവരങ്ങൾക്ക്: www.tmc.gov.in.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ
കേന്ദ്ര സർക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കൊൽക്കത്തയിലുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. നേഴ്സ് 1, ഗസ്റ്റ് ഹൗസ് മാനേജർ 2, ഓപറേറ്റർ കം മെക്കാനിക് 2, കുക്ക് 7, കാർപന്റർ 1, സെക്യൂരിറ്റി ഗാർഡ് 4 എന്നിങ്ങനെ ഒഴിവുണ്ട്. വിശദമായ വിജ്ഞാപനവും അപേക്ഷാഫോറവും www.isical.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും . സ്പീഡ്പോസ്റ്റായോ രജിസ്ട്രേഡായോ അപേക്ഷ അയക്കണം. വിലാസം: The Chief Executive(A &F), 203, B T Road, Kolkata700108 . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ ഒന്ന്.
ദിനേശ് ഐ.ടി സിസ്റ്റംസിൽ
കണ്ണൂരിലെ ദിനേശ് ഐ.ടി സിസ്റ്റംസിൽ പ്രോജക്ട് മാനേജർ, ഡാറ്റാസെന്റർ അഡ്മിനിസ്ട്രേറ്റർ, പ്രോഗ്രാമേഴ്സ് തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യത എംസിഎ/ബിടെക്/ ബിസിഎ/കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ത്രിവസതര ഡിപ്ലോമ. അപേക്ഷ സെക്രട്ടറി, ദിനേശ് ഇൻഫർമേഷൻ ടെക്നോളജി സിസ്റ്റം, താണ, കണ്ണൂർ എന്നി വിലാസത്തിൽ അയക്കണം. ഇ‐മെയിൽ: info@dineshsoftware.com അവസാന തീയതി സെപ്തംബർ 5.വെബ്സൈറ്റ് : dineshsoftware.com.
മലബാർ കാൻസർ സെന്ററിൽ
തലശേരിയിലെ മലബാർ കാൻസർ സെന്ററിൽ സീനിയർ റസിഡന്റുമാരുടെ 13 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. സർജിക്കൽ ഓങ്കോളജി 2, റേഡിയേഷൻ ഓങ്കോളജി 3, മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോളജി 2, ഇമാജിയോളജി 2, പതോളജി 1 എന്നിങ്ങനെയാണ് ഒഴിവ്. കരാർ നിയമനമാണ്. വിശദവിവരവും അപേക്ഷാഫോറവും www.mcc.kerala.gov.in എന്ന വെബ്സൈറ്റിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 7. വിലാസം The Director, Malabar Cancer Centre, Moozhikkara P O Thalasserry, Kannur District, Kerala670103.
കെ.എസ്.എഫ്.ഡി.സി
കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷനിൽ ചീഫ് സൗണ്ട് എൻജിനിയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്ത് 30. വിശദവിവരത്തിന് www.ksfdc.in
നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസിൽ
ബംഗളൂരു നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ് 5, സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് 6 ഒഴിവുണ്ട്. യോഗ്യത മെക്കാനിക്കൽ/ എയ്റോ നോട്ടിക്കൽ/ എയ്റോസ്പേസ് തുടങ്ങി ബന്ധപ്പെട്ട എൻജിനിയറിംഗ് വിഷയത്തിൽ പിഎച്ച്ഡി. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഉയർന്ന പ്രായം 45,സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഉയർന്ന പ്രായം 50. https://www.nal.res.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തം ബർ 16.