ജനറൽ ഇൻഷ്വറൻസിൽ
ജനറൽ ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ സ്കെയിൽ വൺ ഓഫീസർ തസ്തികയിൽ അസി. മാനേജർ 25 ഒഴിവുണ്ട്. യോഗ്യത എൻജിനിയറിംങ്/ ഫിനാൻസ്/കൊമേഴ്സ്/ നിയമം/ഐടി തുടങ്ങിയവയിലേതെങ്കിലുമൊന്നിൽ 60 ശതമാനം മാർക്കോടെ ബിരുദം. പ്രായം 21‐30. 2019 ആഗസ്റ്റ് 21നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.gicofindia.in വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി സെപ്തംബർ 11.
നാഗ്പൂർ എയിംസിൽ
നാഗ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ വിവിധ വിഭാഗങ്ങളിൽ പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ 50 ഒഴിവുണ്ട്. അനസ്തീസിയ, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മൈക്രോബയോളജി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ.ട്രറ്റിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പതോളജി, ഫിസിക്കൽ ശമഡിസഇൻ ആൻഡ് റിഹാബിലിറ്റേഷൻ, പൾമനറി മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറാപ്പി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, കാർഡിയോളജി, എൻജോക്രൈനോളജി ആൻഡ് മെറ്റബോലിസം, ഗ്യാസ്ട്രോ എൻട്രോളജി, മെഡിക്കൽ ഓങ്കോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി എന്നീ വകുപ്പുകളിലാണ് ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 17. വിശദവിവരത്തിന് www.aiimsnagpur.edu.in.
അംബേദ്കർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ
ജലന്ധറിലെ ഡോ. ബി ആർ അംബേദ്കർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസോസിയറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിൽ 43 ഒഴിവുണ്ട്. ബയോടെക്നോളജി, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ്, ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ കൺട്രോൾ എൻജിനിയറിങ്, ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്നോളജി, മാത്തമാറ്റിക്സ്, ഹ്യുമാനിറ്റീസ് ആൻഡ് മാനേജ്മെന്റ്, കെമിക്കൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, മാത്തമാറ്റിക്സ് എന്നീ പഠനവിഭാഗങ്ങളിലാണ് ഒഴിവ്. www.nitj.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 20.
കേന്ദ്റീയ ഹിന്ദി സൻസ്ഥാനിൽ
കേന്ദ്രസർക്കാരിന്റെ ആഗ്രയിലെ കേന്ദ്രീയ ഹിന്ദി സൻസ്ഥാനിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. പ്രൊഫസർ (ലിംഗ്വിസ്റ്റിക്സ്) 1, പ്രൊഫസർ (ഹിന്ദി ) 1, പ്രൊഫസർ(എഡ്യുക്കേഷൻ) 1, അസോസിയറ്റ് പ്രൊഫസർ (ലിംഗ്വിസ്റ്റിക്സ്) 5, അസോസിയറ്റ് പ്രൊഫസർ(ഹിന്ദി) 2, അഗസാസിയറ്റ് പ്രൊഫസർ (എഡ്യുക്കേഷൻ) 2, അസി. പ്രൊഫസർ(ഹിന്ദി) 1, അസി.പ്രൊഫസർ (എഡ്യുക്കേഷൻ) 6 എന്നിങ്ങനെയാണ് ഒഴിവ്. വിശദമായ വിജ്ഞാപനം www.khsindia.org ൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്തംബർ 2.
എൻ.പി.എച്ച്.സി ലിമിറ്റഡ്
എൻ.പി.എച്ച്.സി ലിമിറ്റഡ് 30 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യൻ,മെക്കാനിക്ക് ,ഫിറ്റർ, വെൽഡർ, പ്ളമ്പർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവ്. പ്രായപരിധി: 18-30. സെപ്തംബർ 15 വരെ അപേക്ഷിക്കാം. വിലാസം: the Deputy General Manager (HR), Parbati-2 HE Project, Nagwain, Mandi Distt.- Kullu, Himachal Pradesh, Pincode- 175121.
ടി.സി.ഐ.എൽ
ടെലി കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് എൻജിനീയർ, സേഫ്റ്റി ഓഫീസർ , എൻജിനീയർ, ടെലികോം ടെക്നീഷ്യൻ, ലൈറ്റ് ഡ്യൂട്ടി ഡ്രൈവർ, സേഫ്റ്റി ഓഫീസർ, ഹെൽപ്പർ, പൈപ്പ് ഫാബ്രിക്കേറ്റർ, ഓട്ടോ കാർഡ് ഓപ്പറേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്:www.tcil-india.com.
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (HCL), അപ്രന്റീസ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ടർണർ, ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്ക്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്),മെക്കാനിക്ക് ഡീസൽ, പമ്പ് ഓപ്പറേറ്റർ, വയർമാൻ, സ്റ്റെനോഗ്രാഫർ, ലബോറട്ടറി അസിസ്റ്റന്റ്, കാർപെന്റർ, സർവേയർ തസ്തികകളിലാണ് ഒഴിവ്. സെപ്തംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കണം. വെബ്സൈറ്റ്: www.hindustancopper.com.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിഅസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗങ്ങളിലേക്കാണ് നിയമനം. സെപ്തംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കണം. വെബ്സൈറ്റ്: www.nitc.ac.in
എയർ ഇന്ത്യ ട്രാൻസ്പോർട്ട്
സർവീസ് ലിമിറ്റഡ്യർ ഇന്ത്യ ട്രാ്എയർ ഇന്ത്യ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡ് (എഐഎടിഎസ്എൽ) കസ്റ്റമർ ഏജന്റ്, ഹാൻഡിമാൻ, ജൂനിയർ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് ഹ്യൂമൻ റിസോഴ്സ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 9 മുതൽ 14 വരെ വാക് ഇൻ ഇന്റർവ്യൂ നടത്തും. വിലാസം: Systems & Training Division 2nd floor, GSD Complex, Near Sahar Police Station, Airport Gate No.-5,Sahar, Andheri-E,Mumbai-400099.
ഡിപ്പാർട്ടുമെന്റ് ഒഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ്
ന്യൂഡൽഹിയിലെ ഡിപ്പാർട്ടുമെന്റ് ഒഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.സെപ്തംബർ 13 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: dopt.gov.in. വിലാസം: “Department of Food and Public Distribution (Shri Ravi Kant, Secretary) Krishi Bhavan, New Delhi -110001”.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്ളാസിക്കൽ തമിഴ്
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്ളാസിക്കൽ തമിഴ് പേഴ്സണൽ സെക്രട്ടറി, യുഡിസി, എൽഡിസി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
സെപ്തംബർ 18 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് : www.cict.in
ഐ.എസ്.ആർ.ഒ
ഇൻഡ്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ ടെക്നീഷ്യൻ ബി : ഫിറ്റർ, ഇലക്ട്രോണിക് മെക്കാനിക്ക്, പ്ളമ്പർ, വെൽഡർ, മെഷ്യനിസ്റ്റ് . ഡ്രാഫ്റ്റ്സ്മാൻ : ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ, ഡ്രാഫ്റ്റ്സ് മാൻ ഇളക്ട്രിക്കൽ. ടെക്നിക്കൽ അസിസ്റ്റന്റ്: മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം. നാഷ്ണൽ സ്കൂൾ ഒഫ് ഡ്രാമ നാഷ്ണൽ സ്കൂൾ ഒഫ് ഡ്രാമ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 23 വരെ അപേക്ഷിക്കാം.വെബ്സൈറ്റ്: nsd.gov.in.
വാർത്താവിതരണ പ്രക്ഷേപണ മന്ത്റാലയത്തിൽ
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ യങ് പ്രൊഫഷണലിന്റെ 35 ഒഴിവുണ്ട്. ഒരുവർഷത്തെ കരാർ നിയമനമാണ്. ഡൽഹിയിലാണ് അവസരം. സെപ്തംബർ 14 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് www.mib.gov.in