മലയാളികളിൽ കൂടുതൽപേരും അമ്പഴങ്ങ അച്ചാറിട്ടാണ് കഴിക്കാറുള്ളത്. രോഗപ്രതിരോധശേഷിയാണ് അമ്പഴങ്ങയുടെ പ്രധാന ഗുണം. ഔഷധമേന്മകൾ വേഗത്തിൽ ശരീരത്തിന് സ്വാംശീകരിക്കാൻ ജ്യൂസാക്കി കഴിക്കുന്നതാണ് ഉത്തമം.
മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കാനുള്ള കഴിവ് അമ്പഴങ്ങ ജ്യൂസിനുണ്ട്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായതാണ് ഇതിനു കാരണം. പ്രമേഹരോഗികൾക്കും മികച്ചൊരു പാനീയമാണിത്. ദഹന സംബന്ധമായ പ്രശ്നങ്ങളുള്ളപ്പോൾ കണ്ണുമടച്ച് കുടിച്ചോളൂ അമ്പഴങ്ങ ജ്യൂസ്. കാൽസ്യവും ഫോസ്ഫറസും ധാരാളമുള്ളതിനാൽ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം ഉറപ്പാക്കാം. മൂത്രത്തിലെ അണുബാധയെ പ്രതിരോധിക്കാനും ശമിപ്പിക്കാനും കഴിവുണ്ട് അമ്പഴങ്ങ ജ്യൂസിന്.
രക്തത്തിലെ ചുവന്ന രക്താണുക്കളെ വർദ്ധിപ്പിക്കുന്നതിലൂടെ വിളർച്ച അകറ്റി രക്തപ്രസാദം നൽകും. വിറ്റാമിൻ എ അടങ്ങിയിട്ടുള്ളതിനാൽ കാഴ്ചശക്തിയും നേത്രാരോഗ്യവും മെച്ചപ്പെടുത്തും. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ അമ്പഴങ്ങ ജ്യൂസ് കൂടി ഉൾപ്പെടുത്തിക്കോളൂ.