ബോളിവുഡ് താരങ്ങളുടെ വസ്ത്രങ്ങളും ബാഗുകളുമൊക്കെ സോഷ്യൽ മീഡിയുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അത്തരത്തിൽ ബോളിവുഡ് സുന്ദരി താര സുതാരിയുടെ നിയോൺ വസ്ത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മന്ദിര വീക്കർ ഒരുക്കിയ സ്ട്രാപ്‌ലസ് ബോവ് ആകൃതിയിലുള്ള വസ്ത്രം ധരിച്ച് കൊണ്ടുള്ള താരത്തിന്റെ ചിത്രം വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ടോപ്പിന്റെ അതേ നിറത്തിലുള്ള പാന്റാണ് താരം ധരിച്ചിരിക്കുന്നത്.
താരത്തിന്റെ വസ്ത്രധാരണം സഭ്യതയ്ക്ക് യോജിക്കുന്നതല്ല എന്ന വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. പുതിയ ഫാഷനെ അഭിനന്ദിച്ചും നിരവധിപേർ എത്തിയിട്ടുണ്ട്. കറുപ്പും വെളുപ്പും നിറങ്ങളിലുള്ള വസ്ത്രം ധരിച്ച് ലാക്മേ ഫാഷൻ വീക്കിലെത്തിയ താരയുടെ ചിത്രങ്ങൾ മുമ്പ് വൈറലായിരുന്നു.