news

1. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. കാശ്മീരിലെ മാദ്ധ്യമ നിയന്ത്രണത്തിന് എതിരെ സമര്‍പ്പിച്ച ഹര്‍ജികളിലും കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനകം മറുപടി വേണം എന്ന് കോടതി വ്യക്തമാക്കി




2. കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് 8 ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുമ്പാകെ എത്തിയത്. ഹര്‍ജികളില്‍ ഒകേ്ടാബര്‍ ആദ്യവാരത്തില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. അതേസമയം, ജമ്മു കാശ്മീരിലെ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കി. കോടതിയുടെ തീരുമാനം, തരിഗാമിയെ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെ
3. തരിഗാമിയുടെ ആരോഗ്യ സ്ഥിതി പരിശോധിക്കാന്‍ വേണ്ടി മാത്രമാണ് സന്ദര്‍ശന അനുമതി. സന്ദര്‍ശനം രാഷ്ട്രീയ ഉദ്ദ്യേശത്തോട് കൂടി ആകരുത് എന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് യെച്ചൂരിക്ക് കോടതി സന്ദര്‍ശന അനുമതി നല്‍കി ഇരിക്കുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് മുതല്‍ തരിഗാമി വീട്ടുതടങ്കലില്‍ ആണ്. യെച്ചൂരി ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത് ഈ സാഹചര്യത്തില്‍
4. പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടി്പ്പില്‍ ഫഹദ് ഫാസിലിനും അമല പോളിനും ക്ലീന്‍ ചിറ്റ്. ഇരുവരെയും കേസില്‍ നിന്ന് ഒഴിവാക്കി ക്രൈംബ്രാഞ്ച്. താരങ്ങള്‍ക്ക് എതിരെ നടപടി എടുക്കാന്‍ ആവില്ല എന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. അമലാ പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് പോണ്ടിച്ചേരിയില്‍ നിന്ന് എന്നും അതിനാല്‍ കേരളത്തില്‍ കേസ് നിലനില്‍ക്കില്ല എന്നും ക്രൈംബ്രാഞ്ച്. എന്നാല്‍ നടി വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖ ഉപയോഗിച്ചത് എന്ന് കണ്ടെത്തി എന്ന് അന്വേഷണ സംഘം. പുതുച്ചേരി സര്‍ക്കാര്‍ ആണ് ഇക്കാര്യത്തില്‍ നടപടി എടുക്കേണ്ടത് എന്നും പ്രതികരണം
5. ഫഹദും അമലാ പോളും ഓരോ കാര്‍ രജിസ്റ്റര്‍ ചെയ്തത് പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ ആണ് എന്നും അതുവഴി ലക്ഷങ്ങളുടെ നികുതി വെട്ടിച്ചു എന്നും ആയിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. 2015ലും 16ലും രണ്ട് കാറുകള്‍ വ്യാജ മേല്‍വിലാസത്തില്‍ ഫഹദ് ഫാസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വാഹന രജിസ്‌ട്രേഷനും കാര്യങ്ങളും മറ്റ് ചിലരാണ് നോക്കിയത് എന്നും നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചത് ആണ് ഇതെന്നും ഫഹദ് പൊലീസിനോട് പറഞ്ഞിരുന്നു. അതേസമയം, വാഹന തട്ടിപ്പ് കേസില്‍ സുരേഷ് ഗോപിക്ക് എതിരായ നിയമ നടപടി തുടരും. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാ കുറ്റം എന്നിവയാണ് കേസുകള്‍.
6. മോദി അനുകൂല പരാമര്‍ശവുമായി ബന്ധപ്പെട്ട് ശശി തരൂരിന് എതിരെ നടപടി എടുക്കണം എന്ന് കെ.പി.സി.സി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടേക്കും. കെ.പി.സി.സിയുടെ നീക്കം, പരാമര്‍ശത്തില്‍ തരൂര്‍ ഉറച്ചു നില്‍ക്കുകയും തന്റെ ഭാഗം ന്യായീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍. കെ. മുരളീധരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും തരൂരിന് എതിരെ വിമര്‍ശനവുമായി രംഗത്തെത്തി
7. മോദി അനുകൂല പരാമര്‍ശം നടത്തി എന്ന പേരില്‍ ശശി തരൂരിനോട് വിശദീകരണം തേടാന്‍ കഴിഞ്ഞ ദിവസം കെ.പി.സി.സി തീരുമാനിച്ചിരുന്നു. എന്നാല്‍ വെബ് പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തില്‍ തന്റെ വാദങ്ങള്‍ ആവര്‍ത്തിക്കുക ആണ് തരൂര്‍ ചെയ്തത്. തന്നെ വിമര്‍ശിച്ച നേതാക്കളെ തരൂര്‍ പരിഹസിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തരൂരിനെതിരെ നടപടിയെടുക്കണം എന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടണം എന്ന വാദത്തിന് ശക്തി വര്‍ദ്ധിച്ചത്.
8. ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി. ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം. എന്‍ഫോഴ്സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി. ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാ അപേക്ഷയില്‍ വാദം കേള്‍ക്കല്‍ സുപ്രീംകോടതി ഇന്നും തുടരും. ഇന്നലെ ചിദംബരത്തിന്റെ വാദം പൂര്‍ത്തി ആയിരുന്നു. ഇന്ന് എന്‍ഫോഴ്സ് മെന്റിന്റെ വാദം കൂടി കേട്ട ശേഷം ആയിരിക്കും കോടതി തീരുമാനം. ഉച്ചക്ക് ശേഷം രണ്ട് മണിക്കാണ് കേസ് പരിഗണിക്കുക
9. മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഇന്നലെ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ ചിദംബരം ആരോപിച്ചിരുന്നു. എന്നാല്‍, യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല എന്നാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്രേ്ടറ്റ് അറിയിച്ചത്. ചോദ്യം ചെയ്യലിന്റെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും ചിദംബരം കോടതിയില്‍ നല്‍കിയിരുന്നു.
10. കേസില്‍, ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി സി.ബി.ഐ കോടതി ഇന്നലെ നീട്ടിയിരുന്നു. ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ചിദംബരത്തെ വിട്ടു നല്‍കിയാല്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിക്കുമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐയുടെ വാദം അംഗീകരിച്ചാണ് ചിദംബരത്തെ ഡല്‍ഹി റോസ് അവന്യൂവിലുള്ള പ്രത്യേക സി.ബി.ഐ കോടതി അടുത്ത വെള്ളിയാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടത്
11. വയനാട് ലോക്സഭാ മണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ രാഹുല്‍ഗാന്ധി എം.പി നടത്തുന്ന സന്ദര്‍ശനം ഇന്നും ജില്ലയില്‍ തുടരും. പ്രധാനമായും പ്രളയക്കെടുതി ബാധിച്ച വിവിധ ആദിവാസി ഊരുകളിലാണ് ഇന്നത്തെ സന്ദര്‍ശന പരിപാടി. പ്രളയത്തില്‍ വലിയ നാശ നഷ്ടങ്ങളുണ്ടായ വയനാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലു ദിവസത്തെ സന്ദര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. കഴിഞ്ഞ ദിവസം തലപ്പുഴയില്‍ ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്ത് തുടങ്ങിയ സന്ദര്‍ശനത്തിനിടെ ആറു കേന്ദ്രങ്ങളില്‍ രാഹുല്‍ നേരിട്ടെത്തി