കൊച്ചി: ഓണത്തോട് അനുബന്ധിച്ച് ഡിഷ് ടിവി പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചു. നികുതിക്ക് പുറമേ പ്രതിമാസം 169 രൂപ മുതൽ 789 രൂപവരെ നിരക്കുള്ള ക്ളാസിക് ജോയ് മലയാളം, പ്രീമിയർ മലയാളം, ക്ളാസിക് ഇംഗ്ളീഷ്, പ്രീമിയർ വേൾഡ് എന്നിവയാണവ. നിലവിലെ വരിക്കാർ 6 മാസത്തെ തുക ഒന്നിച്ചടച്ചാൽ ഒരുമാസത്തെ നിരക്ക് സൗജന്യമായിരിക്കുമെന്ന് ഡിഷ് ടിവി ഇന്ത്യ നാഷണൽ സെയിൽസ് ഹെഡ് ഗുർപ്രീത് സിംഗ് പറഞ്ഞു.
10 മാസത്തേക്ക് ഒന്നിച്ചടച്ചാൽ, രണ്ടുമാസം ചാർജ് നൽകേണ്ടതില്ല. പുതിയ വരിക്കാർക്ക് ആറു മാസത്തേക്ക് എച്ച്.ഡി പാക്ക് ആന്റിനടയക്കം 2,482 രൂപയ്ക്ക് ലഭിക്കും. ആന്റിനയില്ലാതെ 1,974 രൂപ. മുഴുവൻ മലയാളം ചാനലുകൾ, ഇംഗ്ളീഷ് സിനിമ, വാർത്ത, കിഡ്‌സ്, എച്ച്.ഡി ചാനലുകൾ ഉള്ള പാക്കേജാണിത്.
കേരള മാക്‌സ് ഇംഗ്ളീഷ് എച്ച്.ഡി പാക്കിന് ആറുമാസത്തെ നിരക്ക് ആന്റിനയടക്കം 2,965 രൂപ. ആന്റിനയില്ലാതെ 2,547 രൂപ. കേരള മാക്‌സ് സ്‌പോർട്സ് എച്ച്.ഡി പാക്കിന് ആന്റിനയടക്കം 3,135 രൂപ. ആന്റിനയില്ലാതെ 2,626 രൂപ.. ജി.എസ്.ടിക്ക് പുറമേയുള്ള നിരക്കുകളാണിവ. നിലവിൽ, ഡിഷ് ടിവി ഉപകരണം ഉള്ളവരും ഉപയോഗിക്കാത്തവരുമായ ഉപഭോക്താക്കൾക്കായി 150 രൂപയുടെ 'ഗൃഹപ്രവേശം" ഓഫറുമുണ്ട്. ഇതിൽ എല്ലാ മലയാളം ചാനലുകളുമുണ്ട്. വാർഷിക നിരക്ക് 1,799 രൂപ. ഇതേ പാക്കിന് എച്ച്.ഡിക്ക് പ്രതിമാസ നിരക്ക് 208 രൂപയും വാർഷിക നിരക്ക് 2,499 രൂപയുമാണ്.
സെപ്‌തംബർ 30 വരെയാണ് ഓണം ഓഫറുകൾ. സിംഗ്, ഡി2എച്ച് എന്നീ ബ്രാൻഡുകളും കമ്പനിക്കുണ്ട്. കൊച്ചി, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കമ്പനിക്ക് സ്വന്തം സർവീസ് സെന്ററുകൾ ഉണ്ടെന്നും ഗുർപ്രീത് സിംഗ് പറഞ്ഞു.