ഇസ്ലാമാബാദ്: ജമ്മുകാശ്‌മീർ വിഷയത്തിൽ ഇടപെടുന്ന പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ പാകിസ്ഥാൻ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈൻ രംഗത്തെത്തി. മുത്തച്ഛൻ നെഹ്റുവിനെപ്പോലെ നിലപാട് ഉയർത്തിപ്പിടിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
'ആശയക്കുഴപ്പമാണ് താങ്കളുടെ രാഷ്ട്രീയത്തിന്റെ പ്രധാന പ്രശ്നം. യാഥാർത്ഥ്യം മനസിലാക്കി അതിനൊപ്പം നിൽക്കണം. മതേതരത്വത്തിന്റെയും പുരോഗമന ചിന്താഗതിയുടേയും അടയാളമായിരുന്ന താങ്കളുടെ മുത്തച്ഛനെപ്പോലെ നിലപാട് ഉയർത്തിപ്പിടിക്കണം'-ഫവാദ് ഹുസൈൻ ട്വീറ്റ് ചെയ്തു.
Biggest problem of your politics is Confusion, take a stance closer to reality, stand tall like your great great grandfather who is a symbol of Indian Secularism and liberal thinking , “ye daaġh daaġh ujālā ye shab-gazīda sahar
— Ch Fawad Hussain (@fawadchaudhry) August 28, 2019
vo intizār thā jis kā ye vo sahar to nahīñ”.. https://t.co/ufP518Ep83
കാശ്മീർ വിഷയത്തിൽ പാകിസ്ഥാനെ വിമർശിച്ച് രാഹുൽ ട്വീറ്റ് ചെയ്തതിന്റെ തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ വിമർശനം. 'കാശ്മീർ വിഷയത്തിലടക്കം സർക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പുണ്ട്. പക്ഷേ ഒരു കാര്യം ഞാൻ വ്യക്തമാക്കുകയാണ്. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണ്. അതിൽ പാകിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളോ ഇടപടേണ്ടതില്ല. ജമ്മു കാശ്മീരിൽ സംഘർഷമുണ്ടെന്നത് ശരിയാണ്. ലോകത്ത് അവേശഷിക്കുന്ന ഭീകരതയ്ക്ക് പിന്തുണ നൽകുന്ന പാകിസ്ഥാന്റെ പ്രേരണയോട് കൂടിയാണ് കാശ്‌മീരിലെ ആക്രമങ്ങൾ'- രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.
I disagree with this Govt. on many issues. But, let me make this absolutely clear: Kashmir is India’s internal issue & there is no room for Pakistan or any other foreign country to interfere in it.
— Rahul Gandhi (@RahulGandhi) August 28, 2019