tata-safari

ഡൽഹി : മ്യാൻമാർ സൈന്യത്തിന് ഇന്ത്യയുടെ സ്‌നേഹസമ്മാനമായി പത്ത് ടാറ്റാ സഫാരി സ്റ്റോം കൈമാറി. ഇന്ത്യൻ സേനയ്ക്ക് ഉപയോഗിക്കാനായി പ്രത്യേക ഫീച്ചറോടുകൂടി ടാറ്റ പുറത്തിറക്കുന്ന സഫാരി സ്റ്റോമാണ് മ്യാൻമാർ സൈന്യത്തിന് കൈമാറിയത്. അടുത്തിടെ ഇന്ത്യയിൽ സന്ദർശനം നടത്തിയ മ്യാൻമാർ സൈനിക മേധാവിയോട് ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള പത്ത് എസ്.യു.വി നൽകാമെന്ന് ഇന്ത്യൻ കരസേനാ മേധാവി ബിപിൻ റാവത്ത് വാഗ്ദാനം നൽകിയിരുന്നു.

മ്യാൻമാറിലെ ഇന്ത്യൻ അംബാസിഡറാണ് ഔദ്യോഗികമായി കാറുകൾ മ്യാൻമാറിന് കൈമാറിയത്

tata-safari

ഇന്ത്യൻ സൈന്യം ഏറെ നാളായി ഉപയോഗിച്ചിരുന്ന മാരുതി ജിപ്സി കാറുകൾക്ക് പകരമായിട്ടാണ് ടാറ്റ സഫാരി സൈന്യം വാങ്ങുന്നത്. കാശ്മീരിലും, ചൈനീസ് അതിർത്തിയിലും ദുർഘടമായ പാതകൾ താണ്ടാൻ എസ്.യു.വികൾ വേണമെന്ന് ദീർഘനാളായി സൈന്യം ആവശ്യപ്പെടുന്നുണ്ടായിരുന്നു. 3192 സഫാരി എസ്.യു.വികൾക്കാണ് ടാറ്റ കമ്പനിക്ക ഓർഡർ നൽകിയിരുന്നത്. ഇതിൽ തൊണ്ണൂറു ശതമാനത്തോളം വാഹനങ്ങളും സൈന്യത്തിന് നൽകികഴിഞ്ഞു. സഫാരിക്കൊപ്പം മഹീന്ദ്ര സ്‌കോർപ്പിയോയും വാങ്ങാൻ സൈന്യത്തിന് പദ്ധതിയുണ്ട്.