തൃശൂർ: സർക്കാർ പട്ടയം നൽകാത്തതെ തുർന്ന് പ്രതിഷേധവുമായി മലയോര സംരക്ഷണ സമിതി ജില്ലാ കൺവീനർ കെ.കെ ജോർജ്ജ് രംഗത്തെത്തി. തൃശൂർ ജില്ലയിലെ മാടക്കത്തറ, പുത്തൂർ, നടത്തറ, പാണഞ്ചേരി എന്നീ പഞ്ചായത്തുകളിലെ പതിനൊന്നായിരത്തോളം കുടുംബങ്ങൾ പട്ടയത്തിനായ് നിരവധി തവണസമരം ചെയ്തിട്ടും സർക്കാർ പട്ടയം നൽകാത്തതിൽ പ്രധിഷേധിച്ചാണ് കെ.കെ ജോർജ്ജ് രംഗത്തെത്തിയത്. ഇനി ഈ കുംടുംബങ്ങൾക്ക് പട്ടയം ലഭിക്കും വരെ താൻ മുടി വളർത്തില്ല, താടി വെട്ടില്ല, ചെരുപ്പ് ധരിക്കില്ല എന്ന പ്രതിജ്ഞയുടെ ഭാഗമായാണ് തലമുണ്ഡനം ചെയ്യുന്നത്.
കാമറ: റാഫി എം.ദേവസി