vjt-hall

തിരുവനന്തപുരം: വി.ജെ.ടി ഹാളിന് അയ്യങ്കാളിയുടെ പേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലം കഴിയുന്തോറും പല ജീർണിച്ച ആചാരങ്ങളും തലയുയർത്തി വരികയാണെന്നും നവോത്ഥാന ശ്രമങ്ങളുമായി ശക്തമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെവിന്റെ ദുരഭിമാനക്കൊല നവോത്ഥാനം തുടരേണ്ടതിന്റെ ആവശ്യകതയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലരും നവോത്ഥാനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും നവോത്ഥാന ശ്രമങ്ങളുമായി ശക്തമായി സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.