sleep

കുട്ടികളെ തങ്ങളുടെ അടുത്ത് നിന്ന് എന്തിനാണ് മാറ്റി കിടത്തുന്നത്?​ കിടത്തേണ്ട പ്രായം എപ്പോഴാണ് എന്നിങ്ങനെയുള്ള സംശയങ്ങൾ മിക്ക മാതാപിതാക്കൾക്കുമുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഡോക്ടർ നീറ്റ ജോസഫ്.

ഇതിന് പ്രത്യേകിച്ച് പ്രായമില്ലെന്ന് ഡോക്ടർ പറയുന്നു. 'തന്റെ കുട്ടിക്ക് ഒറ്റയ്ക്ക് കിടന്നുറങ്ങാൻ പ്രായമായെന്ന് രക്ഷിതാക്കൾക്ക് ആത്മവിശ്വാസം വരുമ്പോഴാണ് മക്കളെ മാറ്റി കിടത്തേണ്ടത്. അതേസമയം കുട്ടികൾ വലുതാകുന്തോറും അവരിൽ ഒറ്റയ്ക്ക് കിടക്കാനുള്ള പേടി ഉണ്ടായിത്തുടങ്ങും. പിന്നെ കുട്ടിയെ മാറ്റിക്കിടത്താൻ നല്ല ബുദ്ധിമുട്ടാണ്. കുട്ടികളെ മാറ്റിക്കിടത്തുന്നതുവഴി അവനിലോ അവളിലോ ഉള്ള ആവശ്യമില്ലാത്ത പേടി അകറ്റാൻ സാധിക്കും'- ഡോക്ടർ പറയുന്നു.

വീഡിയോ കാണാം...