1. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉടന്‍ യുദ്ധം നടക്കാന്‍ സാധ്യത എന്ന് പാക് റെയിവേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ എടുത്ത് കളഞ്ഞ ശേഷം പാകിസ്ഥാനന്‍ തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോഴത്തെ പ്രഖ്യാപനം. ഒകേ്ടാബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പൂര്‍ണ തോതിലുള്ള യുദ്ധം ഉണ്ടാകും എന്നാണ് പാകിസ്ഥാന്‍ റെയിവേ മന്ത്രി പ്രസ്ഥാവന നടത്തിയത്. ഇന്ത്യയും ആയുള്ള വ്യോമപാത പൂര്‍ണമായും അടച്ച് അഫ്ഗാനിസ്ഥാനിലേക്ക് ഉള്ള വ്യാപാരം നിര്‍ത്തും എന്ന് പാക് മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആണ് റെയില്‍വേ മന്ത്രിയുടെ പ്രസ്ഥാവന.
2. പാലായില്‍ മാണി സി കാപ്പന്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി. മാണി സി. കാപ്പന്റെ സ്ഥാനാര്‍ഥിത്വത്തിന് എല്‍.ഡി.എഫ് അംഗീകാരം. അടുത്ത മാസം നാലിന് പാലായില്‍ ഇടത് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍.സി.പി യോഗത്തിലാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. തുടര്‍ച്ചയായി കാപ്പന്‍ തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതിന് എതിരെ ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു എങ്കിലും അവസാന നറുക്ക് കാപ്പന് വീഴുക ആയിരുന്നു
3. കഴിഞ്ഞ തവണം കെ.എം. മാണിയുടെ ഭൂരിപക്ഷം 4000ലേക്ക് കുറയ്ക്കാന്‍ മാണി സി കാപ്പന് കഴിഞ്ഞു എന്നത് ഇടതു ക്യാംപിന് ആശ്വാസം ആണ്. പാല കെ.എം.മാണിയുടെ സ്വന്തം മണ്ഡലം ആയിരുന്നത് യു.ഡി.എഫിന് മുന്‍തൂക്കം നല്‍കുന്നുണ്ട് എങ്കിലും വാശിയേറിയ പോരാട്ടത്തിന് ആണ് ഇടതു മുന്നണി ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസിനെ തര്‍ക്കം എന്‍ സി പിക്ക് പ്രതീക്ഷ നല്‍കുന്ന ഘകടമാണ്. ജോസ് കെ മാണിയും പി.ജെ.ജോസഫും തമ്മില്‍ കൂടുതല്‍ ഇടഞ്ഞാല്‍ യു.ഡി.എഫ് വോട്ടുകള്‍ ചേരുമെന്നതാണ് ഇടതുമുന്നണി കണക്കു കൂട്ടല്‍
4. സംസ്ഥാനത്തെ ട്രഷറി നിയന്ത്രണം താത്കാലികം എന്ന് ധനമന്ത്രി തോമസ് ഐസക്. ഓണക്കാലത്ത് ട്രഷറി നിയന്ത്രണം പതിവാണ് എന്നും നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒരാഴ്ചയ്ക്ക് അകം പരിഹരിക്കും എന്നും തോമസ് ഐസക് അറിയിച്ചു. ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് ആണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. കരാറുകാരുടെ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യും എന്നും മന്ത്രി പറഞ്ഞു.
5. ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ ഉയര്‍ത്തിയത് ഉള്‍പ്പെടെ കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി സെപ്തംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. നേരത്തേ നടന്ന നിയമ ലംഘനങ്ങള്‍ക്ക് പിഴ ശിക്ഷ തീരുമാനിക്കുന്നത് സെപ്തംബര്‍ ഒന്നിനു ശേഷം ആണെങ്കില്‍ വര്‍ധന ബാധകമാകും എന്ന് അധികൃതര്‍ അറിയിച്ചു
6. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരാക്രമണത്തിന് പദ്ധതി ഇടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഭീകര ആക്രമണത്തിനായി ഭീകരര്‍ വാരാണസിയല്‍ രഹസ്യ താവളം ഒരുക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഉമര്‍ മദനി എന്ന ഭീകരന്റെ പേരും ഇന്റലിജന്‍സ് പുറത്ത് വിട്ടിട്ടുണ്ട്
7. പവന്‍ കപൂറിനെ യുഎഇയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. 1990 കേഡര്‍ ഐഎഫ്എസ് ഓഫീസറാണ് പവന്‍ കപൂര്‍. നിലവിലെ ഹൈക്കമ്മിഷണര്‍ നവദീപ് സിംഗ് സൂരി കാലാവധി പൂര്‍ത്തി ആക്കിയതിനെ തുടര്‍ന്ന് ആണ് നിയമനം. ഇതിനു മുമ്പ് മോസ്‌കോ, ലണ്ടന്‍, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്
8. ആമസോണ്‍ മഴ കാടുകള്‍ക്ക് പുറമേ ആഫ്രിക്കയിലും കാട്ടു തീ പടരുന്നതായി നാസ. കോംഗോയുടെ തെക്ക് ഭാഗത്തു നിന്നും ദക്ഷിണ ആഫ്രിക്ക വരെ നീണ്ടു കിടക്കുന്ന കാടുകളില്‍ ആണ് തീ പടരുന്നതായി നാസ ചൂണ്ടി കാണിക്കുന്നത്. കോംഗോ ബേസിന്‍ എന്ന് അറിയപ്പെടുന്ന ഈ കാടുകള്‍ ഭൂമിയുടെ രണ്ടാം ശ്വാസകോശം എന്നാണ് അറിയപ്പെടുന്നത്. അതേസമയം, ആമസോണ്‍ കാടുകളില്‍ പടരുന്ന തീ തടയാന്‍ ജി 7 രാജ്യങ്ങള്‍ നല്‍കുന്ന ഫണ്ട് സ്വീകരുക്കും എന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സോനാരോ അറിയിച്ചു
9. അറുപത്തിയേഴാമത് നെഹ്റു ട്രോഫി ജലമേള ഈ മാസം 31 ന് നടക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് ചെറു വള്ളങ്ങളുടെ മത്സരത്തോടെ ജലോത്സവത്തിന് തുടക്കം ആകും. ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. വൈകീട്ടോടെ നെഹ്റു ട്രോഫി ഫൈനലും ചാമ്പ്യന്‍സ് പ്രഥമ ബോട്ട് ലീഗ് മത്സരങ്ങളും നടക്കും
10. ഇന്ത്യ എ, സൗത്ത് ആഫ്രിക്ക എ ഏകദിന പരമ്പരയിലെ ആദ്യ മത്സരം കാര്യവട്ടം സ്‌പോര്‍ട്ട്സ് ഹബ്ബില്‍ നാളെ നടക്കും. പരമ്പരയ്ക്ക് മുന്നോടിയായി ഇരു ടീമുകളും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. രണ്ടാമത്തെ ഏകദിന മത്സരം 31നും മൂന്നാമത്തെ മത്സരം സെപ്തംബര്‍ രണ്ടിനും നാലാം മത്സരം സെപ്തംബര്‍ നാലിനും അഞ്ചാം മത്സരം സെപ്തംബര്‍ ആറിനും നടക്കും. കാണികള്‍ക്ക് മത്സരം കാണുന്നതിനായി സ്‌പോര്‍ട്ട്സ് ഹബ്ബിലേക്ക് പ്രവേശനം സൗജന്യമാണ്.
11. കോടികളുടെ പ്രതിരോധ കരാര്‍ ഒപ്പു വയ്ക്കാന്‍ ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും ഇന്ത്യയില്‍ എത്തും. ഇന്ത്യന്‍ സന്ദര്‍ശനത്തിന് ആയി നെതന്യാഹു സെപ്തംബര്‍ ആദ്യ വാരം എത്തും എന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ രംഗത്തെ കരാറുകള്‍ക്ക് ആണ് പ്രാതിനിധ്യം നല്‍കുക
12. മോഹന്‍ലാലും സൂര്യയും ഒന്നക്കുന്ന കാപ്പന്‍ എന്ന പുതിയ ചിത്രം നിയമ കുരുക്കില്‍. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാ് ആണെന്ന് ആരോപണവും ആയി തിരക്കഥാകൃത്ത് ജോണ്‍ ചാള്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ സെപ്തംബര്‍ 20ന് പുറത്ത് ഇറങ്ങേണ്ടി ഇയിരുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റിവച്ചു.'സരവെടി' എന്ന പേരില്‍ താന്‍ എഴുതിയ തിരക്കഥ മോഷ്ടിച്ചതാണ് കെ.വി ആനന്ദിന്റെ കാപ്പാന്‍ എന്നാണ് ജോണ്‍ ആരോപിക്കുന്നത്
13. ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രിയും ഭാരത രത്ന നല്‍കി രാജ്യം ആദരിക്കുകയും ചെയ്ത അടല്‍ ബിഹാരി വാജ്‌പെയ്യുടെ ജീവിതം സിനിമ ആകുന്നു. ഉല്ലേക് എന്‍ പി എഴുതിയ 'ദ അണ്‍ടോള്‍ഡ് വാജ്‌പെയ് 'എന്ന പുസ്തകത്തെ ആസ്പദമാക്കി ആയിരിക്കും സിനിമ. ആരായിരിക്കും വാജ്‌പെയ് ആയി അഭിനയിക്കുക എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.അമാശ് ഫിലിംസിന്റെ ശിവ ശര്‍മ്മ, 'ദ അണ്‍ടോള്‍ഡ് വാജ്‌പെയ്' സിനിമയാക്കുന്നതിനുള്ള പകര്‍പ്പ് അവകാശം സ്വന്തമാക്കിയിട്ടുണ്ട്.
|