pavan-

അബുദാബി∙ യു.എ.ഇയിലെ അടുത്ത ഇന്ത്യൻ സ്ഥാനപതിയായി പവൻ കപൂറിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. അദ്ദേഹം വൈകാതെ യു.എ.ഇയിലെത്തുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സ്ഥലം മാറിപ്പോകുന്ന നിലവിലെ സ്ഥാനപതി നവ് ദീപ് സിംഗ് സൂരിക്ക് പകരമാണ് പവനെ നിയമിച്ചത്. 1990 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ പവൻ മോസ്കോ, കിവിവ്, ലണ്ടൻ, ജനീവ എന്നിവിടങ്ങളിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് വർഷമായി ഇസ്രായേലിൽ ഇന്ത്യൻ സ്ഥാനപതിയായി പ്രവർത്തിക്കുന്നതിനിടെയാണ് പുതിയ നിയമനം. നേരത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫിസ് എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചുണ്ട്.