മോഹൻലാലിന്റെ ഓണച്ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം നവാഗതരായ ജിബി ജോജുവാണ് സംവിധാനം ചെയ്യുന്നത്..
നീണ്ട 31 വർഷങ്ങൾക്കു ശേഷം മോഹൻലാൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണിത്.
ഹണി റോസ്, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. പുലിമുരുകൻ, ഒടിയൻ തുടങ്ങിയ ചിത്രങ്ങൾക്കു ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഇട്ടിമാണിയുടെ ഛായാഗ്രഹകൻ.