തന്റെ ആദ്യപ്രണയത്തെക്കുരിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം കരീന കപൂർ. കരീന വിധികർത്താവായി എത്തുന്ന ഡാൻസ് റിയാലിറ്റി ഷോയായ ഡാൻസ് ഇന്ത്യ ഡാൻസിനടയിലാണ് താരം രഹസ്യം വെളിപ്പെടുത്തിയത്.
1990ലെ സൂപ്പര്‍ഹിറ്റ് ചിത്രം ആഷിഖിയിലെ നായകൻ രാഹുൽ റോയാണ് ആദ്യമായി കരീനയുടെ പ്രണയ നായകനായത്. രാഹുലിന്റെ വലിയ ആരാധികയായിരുന്നു താനെന്നും താരത്തെ കാണുന്നതിന് വേണ്ടി മാത്രം എട്ട് പ്രാവശ്യത്തിൽ കൂടുതൽ ആഷിഖി കണ്ടെന്നുമാണ് കരീന പറയുന്നത്. റിയാലിറ്റി ഷോയുടെ അവതാരകന്‍ കരൺവാഹിയുടെ ചോദ്യത്തിന് മറുപടിയായാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
അക്ഷയ് കുമാർ ചിത്രം ഗുഡ് ന്യൂസാണ് കരീനകപൂർ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. 2019ൽ പുറത്തിറങ്ങിയ വീരെ ദി വെഡ്ഡിങ്ങായിരുന്നു കരീനയുടെ ബിഗ് റിലീസ്.